തിരിച്ചറിഞ്ഞാലും പ്രശ്നമില്ലെന്ന ധൈര്യത്തോടെയെത്തിയ കൊലപാതകികൾ, നടുക്കം മാറാതെ ജനം

തിരിച്ചറിഞ്ഞാലും പ്രശ്നമില്ലെന്ന ധൈര്യത്തോടെയെത്തിയ കൊലപാതകികൾ, നടുക്കം മാറാതെ ജനം

M
MathrubhumiSource Link
കരുനാഗപ്പള്ളി: തിരക്കേറിയ നഗരത്തിനു നടുവിൽ, റോഡരികിൽ പകൽ നടന്ന കൊലപാതകം. കാറിന്റെ നമ്പർപ്ലേറ്റ് മറയ്ക്കാതെ, മുഖംമൂടി ധരിക്കാതെ, തങ്ങളെ തിരിച്ചറിഞ്ഞാലും പ്രശ്നമില്ലെന്ന ധൈര്യത്തോടെയെത്തിയ കൊലപാതകികൾ...പുതിയകാവ് ജങ്ഷനു സമീപത്തെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വഴിയാത്രക്കാർക്കും മറക്കാനാകാത്ത മണിക്കൂറുകളാണ് കടന്നുപോയത്. To advertise here, കൊലപാതകം നടന്ന സമയത്ത് റോഡിൽ അധികം തിരക്കുണ്ടായിരുന്നില്ലെന്ന് സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാർ പറയുന്നു. രണ്ട് പെയിന്റിങ് തൊഴിലാളികളും പമ്പിലെ ജീവനക്കാരിൽ ചിലരും ഭക്ഷണം കഴിക്കാനായി പോയിരുന്നു. കാറുകൾ കൂട്ടിയിടിച്ച ശബ്ദംകേട്ടാണ് ഇവരിൽ ചിലർ ഓടിയെത്തിയത്. ആദ്യം അപകടമെന്നു കരുതിയെങ്കിലും റോഡിൽ നിർത്തിയ കാറിൽനിന്ന് വടിവാളുകളുമായി നാലുപേർ ചാടിയിറങ്ങിയതോടെ ജീവനക്കാർ ഭയന്നു. തൊട്ടടുത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിൽ, മറുനാടൻ തൊഴിലാളികളടക്കമുള്ളവർ ഉണ്ടായിരുന്നു. ഇവരും അക്രമം കണ്ട് പിൻവാങ്ങി. മേൽപ്പാലം നിർമാണം നടക്കുന്നതിനാൽ സർവീസ് റോഡുകളിലൂടെയാണ് ഈ ഭാഗത്ത് ഗതാഗതം തിരിച്ചുവിട്ടിരുന്നത്. റോഡിന് എതിർഭാഗത്ത് കെ.എസ്.ഇ.ബി.ഓഫീസിനരികിലൂടെ കടന്നുപോയവരടക്കം കൊലപാതകം നേരിട്ടുകണ്ടെങ്കിലും അവരും ഭയന്ന് സ്ഥലത്തുനിന്ന് മാറുകയായിരുന്നെന്ന് പുതിയകാവ് സ്വദേശിയായ രാജീവ് പറഞ്ഞു. പോലീസ് എത്തി അതുലിനെ ആശുപത്രിയിലേക്ക് മാറ്റി മണിക്കൂറുകൾക്കുശേഷവും സംഭവസ്ഥലത്തേക്ക് ജനപ്രവാഹമായിരുന്നു. സർവീസ് റോഡ് വഴി കടന്നുപോയ വാഹനങ്ങൾ ഇവിടെ നിർത്തിയത് ഗതാഗതക്കുരുക്കിന് ഇടയാക്കി. കൂടുതൽ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. അതുൽ ജാമ്യത്തിലിറങ്ങിയത് മുതൽ പിന്തുടർന്ന് പ്രതികൾ ജിം സന്തോഷ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ രാവിലെ 11 മണിക്കുശേഷമാണ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽനിന്ന് ഒപ്പിട്ട് മടങ്ങിയത്. കൊലപാതകികൾ അപ്പോൾമുതൽ അതുലിനെ പിന്തുടർന്നു. പുതിയകാവ് മേൽപ്പാലത്തിന്റെ നിർമാണജോലികൾ നടക്കുന്നതിനാൽ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോയിരുന്നത്. മേൽപ്പാലത്തിനടുത്തുള്ള പെട്രോൾ പമ്പിനു മുന്നിൽവെച്ചാണ് അതുൽ സഞ്ചരിച്ച കാറിനു പിന്നിൽ പ്രതികളുടെ കാർ ഇടിപ്പിച്ചത്. സംഭവസമയത്ത് റോഡിൽ വലിയ തിരക്കുണ്ടായിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ നിർമാണജോലികൾക്കായി എടുത്ത കുഴിയിലേക്ക് അതുലിന്റെ കാർ വീണു. ഗതാഗതതടസ്സമുണ്ടാക്കും വിധം കാർ റോഡിൽ നിർത്തി. ചാടിയിറങ്ങിയ പ്രതികൾ റോഡിൽനിന്നുകൊണ്ടുതന്നെ അതുലിന്റെ കാറിന്റെ ചില്ലുകളും ഡോറും വടിവാളുകൾ ഉപയോഗിച്ച് തകർത്തു. ഉടൻതന്നെ കുഴിയിലേക്കു ചാടി, കാറിനുള്ളിലുണ്ടായിരുന്ന അതുലിനെ വലിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചു. ഒരു കാൽനടയാത്രക്കാരനും ഇരുചക്രവാഹനയാത്രക്കാരും ടിപ്പർ ലോറി ഡ്രൈവറുമടക്കം സംഭവം നേരിട്ടു കണ്ടെങ്കിലും അവർ ഭയന്ന് സ്ഥലംവിട്ടു. ആക്രമണത്തിനുശേഷം കാറിൽ കയറിയ പ്രതികൾ വാഹനം ഓച്ചിറ ഭാഗത്തേക്ക് ഓടിച്ചുപോയി. ഉടൻതന്നെ പെട്രോൾ പമ്പിൽ ഉണ്ടായിരുന്നവരും ജീവനക്കാരും സ്ഥലത്തേക്ക് ഓടിയെത്തി. അവർ വിവരമറിയിച്ചതനുസരിച്ച് കരുനാഗപ്പള്ളി പോലീസ് എത്തിയാണ് അതുലിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്. അതുലിനെ രാവിലെമുതൽ പ്രതികൾ പിന്തുടർന്നിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. അധികം തിരക്കില്ലാത്ത സ്ഥലം അപകടമുണ്ടാക്കാനായി തിരഞ്ഞെടുത്തതിനു പിന്നിലും കൃത്യമായ ആസൂത്രണമുണ്ട്. തിരക്കില്ലാത്ത ഭാഗം കൊലപാതകം നടത്താൻ പ്രതികൾ തിരഞ്ഞെടുത്തെങ്കിലും റോഡരികിലുണ്ടായിരുന്ന പെട്രോൾ പമ്പിലെ ക്യാമറയിൽ ദൃശ്യങ്ങളെല്ലാം കൃത്യമായി പതിഞ്ഞു. പ്രതികളിലേക്ക് എളുപ്പം എത്താൻ കഴിയുംവിധമുള്ള ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. Content Highlights: Targeted daylight murder in a public area near Puthiyakavu., Perpetrators tracked the victim from the police station., CCTV footage from a nearby petrol pump captured the incident., The attack was highly planned, utilizing the service road and construction site for cover. Published: 15 Mar 2026, 06:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരിച്ചറിഞ്ഞാലും പ്രശ്നമില്ലെന്ന ധൈര്യത്തോടെയെത്തിയ കൊലപാതക… | Boolokam