തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിൽ ആതിരദർശനം ഭക്തിസാന്ദ്രമായി

തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിൽ ആതിരദർശനം ഭക്തിസാന്ദ്രമായി

പള്ളിപ്പുറം : പള്ളിപ്പുറം തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തോടനുബന്ധിച്ചു നടത്തിയ ആതിരദർശനം ഭക്തിസാന്ദ്രമായി. ഒട്ടേറെ ഭക്തജനങ്ങൾ ആതിരദർശനത്തിൽ പങ്കാളികളായി. തിക്കും തിരക്കുമില്ലാതെ ആതിരദർശനം സാധ്യമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ദേവസ്വം നടത്തിയിരുന്നു. ആതിരദർശനത്തിനെത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും പ്രഭാതഭക്ഷണം നൽകി. To advertise here, ഇതിനോടനുബന്ധിച്ച് ദശപുഷ്പ പുഷ്പാഞ്ജലി, കുങ്കുമാർച്ചന, തിരുവാതിര തട്ടം എന്നീ വഴിപാടുകൾ ഉണ്ടായിരുന്നു. നാരായണീയപാരായണം, വയലിനിസ്റ്റ് ഗംഗാ ശശിധരൻ അവതരിപ്പിച്ച ഗംഗാതരംഗം, രാമപുരം ത്രയംബകം ഭജൻസിന്റെ രാഗധാര, ആറാട്ടുസദ്യ എന്നിവയും നടന്നു. വൈകീട്ട് കൊടിയിറക്ക്, ആറാട്ടിനെഴുന്നള്ളിപ്പ്, കൈതപ്പുഴ കായലിൽ ആറാട്ട്, ആറാട്ടുകടവിൽ ദീപാരാധന, തൈക്കാട്ടുശ്ശേരി ശിവപാർവതി ഭജൻസിന്റെ ഭജൻസ്, ആറാട്ടുവിളക്ക്, സേവ തുടങ്ങിയവയും നടത്തി. Published: 23 Apr 2026, 02:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിൽ ആതിരദർശനം ഭക്തിസാന്ദ്… | Boolokam