തിരുഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിൽ ഇന്ന് ആതിരദർശനം

തിരുഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിൽ ഇന്ന് ആതിരദർശനം

പള്ളിപ്പുറം : തിരുഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിലെ ഉത്സവം ബുധനാഴ്ച ആറാട്ടോടെ സമാപിക്കും. പ്രസിദ്ധമായ ആതിരദർശനം ബുധനാഴ്ച രാവിലെയാണ് നടക്കുന്നത്. തിക്കുംതിരക്കുമില്ലാതെ ആതിരദർശനം നടക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. ആതിരദർശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ട്. To advertise here, ബുധനാഴ്ച രാവിലെ 7.30-ന് നാരായണീയപാരായണം, എട്ടിന് ആതിരദർശനം, ഒൻപതിന് വയലിനിസ്റ്റ് ഗംഗാ ശശിധരൻ അവതരിപ്പിക്കുന്ന ഗംഗാതരംഗം, 11-ന് രാമപുരം ത്രയംബകം ഭജൻസിന്റെ രാഗധാര, ഉച്ചയ്ക്ക് ഒന്നിന് ആറാട്ടുസദ്യ, വൈകീട്ട് അഞ്ചിനു കൊടിയിറക്ക്, ആറാട്ടിനെഴുന്നള്ളിപ്പ്, കൈതപ്പുഴ കായലിൽ ആറാട്ട്, ആറാട്ട് കടവിൽ ദീപാരാധന, 6.30 -ന് തൈക്കാട്ടുശ്ശേരി ശിവപാർവതി ഭജൻസിന്റെ ഭജൻസ്, രാത്രി എട്ടിന് ആറാട്ട് വിളക്ക്, സേവ (സമർപ്പണം: ഗൗരീ ശങ്കരം ആറാട്ട് സേവാസമിതി), വലിയ കാണിക്ക, പള്ളിപ്പുറം പുലിപ്ര കൃഷ്ണന്റെ നേതൃത്വത്തിൽ പ്രത്യേക പാണ്ടിമേളം, തുടർന്ന് അകത്തേക്ക് എഴുന്നള്ളിപ്പ്. വലിയ വിളക്ക് മഹോത്സവ ദിവസമായിരുന്ന ചൊവ്വാഴ്ച ഭക്തജനക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഗജരാജന്മാരെ പള്ളിച്ചന്തയിൽനിന്നും സ്വീകരിച്ചു. തുടർന്ന്, ശ്രീബലി, ഗരുവായൂർ കമൽനാഥിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം, വോയ്സ് ഓഫ് ചേർത്തലയുടെ ഭക്തിഗാനസുധ എന്നിവയും നടന്നു. തിരുവാതിരക്കളി, പ്രസാദമൂട്ട്, കാഴ്ചശ്രീബലി, ഉമാമഹേശ്വര സംഗീതസഭയുടെ നേതൃത്വത്തിൽ സേവ, കലാമണ്ഡലം ശിവദാസ് നയിച്ച മേജർ സെറ്റ് പഞ്ചാരിമേളം, വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്, നൃത്തം, പള്ളിവേട്ട, വലിയ വിളക്ക്, വലിയ കാണിക്ക തുടങ്ങിയവയും നടത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിൽ ഇന്ന് ആതിരദർശനം — Math… | Boolokam