തിരുനക്കര പൂരം നാളെ; ഇന്ന് ദേശവിളക്ക്

തിരുനക്കര പൂരം നാളെ; ഇന്ന് ദേശവിളക്ക്

M
MathrubhumiSource Link
കോട്ടയം : തിരുനക്കര ഉത്സവത്തിന്റെ എട്ടാം ഉത്സവദിനമായ ഞായറാഴ്ച ദേശദേവൻ തിരുനക്കര തേവർക്ക് മുൻപിൽ ദേശവിളക്ക് തെളിക്കും. To advertise here, വൈകീട്ട് ആറിന് ക്ഷേത്രത്തിന്റെ നാല് നടകളിലും ദീപക്കാഴ്ചയുണ്ട്. കിഴക്കേ ഗോപുരനടയിൽ റാണി ഗൗരി പാർവതീബായി ഭദ്രദീപം തെളിക്കും. മറ്റ് നടകളിൽ പടിഞ്ഞാറേനട ഭക്തജനസമിതി, ചൈതന്യ റെസിഡെൻസ് അസോസിയേഷൻ, തിരുനക്കര റെസിഡെൻസ് വെൽഫെയർ അസോസിയേഷൻ എന്നിവർ ദീപക്കാഴ്ചയൊരുക്കും. ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 ശ്രീബലി എഴുന്നള്ളിപ്പ്, അൻപതിൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യം, ഒന്നിന് പൊതിയിൽ നാരായണ ചാക്യാരുടെ കിരാതം കൂത്ത്, രണ്ടിന് ഉത്സവബലി ദർശനം, രാത്രി 10-ന് വലിയവിളക്ക്. ശിവശക്തി കലാവേദിയിൽ രാവിലെ 7.30 നാരായണീയ പാരായണം, 8.30 ഭജന, സംഗീതസദസ്സ് 11.30, ഭജന 1.00, 5.00 സംഗീതസദസ്സ്, രാത്രി 8.30 നൃത്ത്യതരംഗിണി, 10.30 കഥാപ്രസംഗം - മീനടം ബാബു Published: 22 Mar 2026, 02:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുനക്കര പൂരം നാളെ; ഇന്ന് ദേശവിളക്ക് — Mathrubhumi | Boolo… | Boolokam