തിരുപ്പൂരിലെ ചരിത്ര സമവാക്യങ്ങളെ ഇളക്കിമറിച്ച് വിജയ് തരംഗം

തിരുപ്പൂരിലെ ചരിത്ര സമവാക്യങ്ങളെ ഇളക്കിമറിച്ച് വിജയ് തരംഗം

M
MathrubhumiSource Link
തിരുപ്പൂർ : കണക്കുകൂട്ടലുകൾ തെറ്റിച്ച് ജില്ലയിലെ എട്ടു മണ്ഡലങ്ങളിൽ നാലിടത്ത് വിജയം കൊയ്ത് തമിഴക വെട്രി കഴകം (ടി.വി.കെ.). ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥികൾ രണ്ടു സീറ്റുകൾ വീതം നേടി. തിരുപ്പൂർ നോർത്ത്, തിരുപ്പൂർ സൗത്ത്, പല്ലടം, അവിനാശി എന്നീ മണ്ഡലങ്ങളിലാണ് ടി.വി.കെ. ജയിച്ചത്. To advertise here, ഇതിൽ തിരുപ്പൂർ നോർത്തിൽ മത്സരിച്ച വി. സത്യഭാമ മാത്രമാണ് രാഷ്ട്രീയമത്സരങ്ങളിൽ പരിചിത. ടി.വി.കെ. യിലേക്ക് കൂറുമാറുന്നതിനുമുൻപ് സത്യഭാമ അണ്ണാ ഡി.എം.കെ. സ്ഥാനാർഥിയായി 2014-ൽ തിരുപ്പൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ജയിച്ചിരുന്നു. എസ്. കമലി, കെ. രാംകുമാർ, എസ്. ബാലമുരുകൻ എന്നിവരാണ് യഥാക്രമം അവിനാശി, പല്ലടം, തിരുപ്പൂർ സൗത്ത് എന്നിവടങ്ങളിൽ വിജയിച്ചത്. ഡി.എം.കെ. സ്ഥാനാർഥികളായ മുൻ എം.എൽ.എ. ആർ. ജയരാമകൃഷ്ണൻ മഠത്തുകുളത്തും എം. ജയകുമാർ ഉദുമൽപേട്ടയിലും ജയിച്ചപ്പോൾ, അണ്ണാ ഡി.എം.കെ. സ്ഥാനാർഥിയും മുൻ എം.എൽ.എ.യുയ എൻ.എസ്.എൻ. നടരാജ് കാങ്കയത്തും പി. സത്യഭാമ ധാരാപുരത്തും ജയിച്ചു. തോറ്റ പ്രമുഖരിൽ കേന്ദ്രമന്ത്രി എൽ. മുരുകൻ, സംസ്ഥാനമന്ത്രി എം.പി. സാമിനാഥൻ എന്നിവർ ഉൾപ്പെടുന്നു. മുരുകൻ അവിനാശിയിൽ ടി.വി.കെ. യുടെ പുതുമുഖമായ എസ്. കമലിയോട് തോറ്റപ്പോൾ, സാമിനാഥൻ കാങ്കയത്ത് അണ്ണാ ഡി.എം.കെ. യുടെ നടരാജിനും ടി.വി.കെ. യുടെ മണി ഗൗണ്ടറിനും പിന്നിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. Published: 05 May 2026, 03:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!