അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ഭഗവതിയുടെ എട്ടുകൈകളോടുകൂടിയ പുതിയ പഞ്ചലോഹത്തിടമ്പ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു പ്രതിഷ്ഠിച്ചു. ദേവപ്രശ്നവിധി അനുസരിച്ചാണ് നാലുകൈകളോടുകൂടിയ പഞ്ചലോഹത്തിടമ്പ് മാറ്റി പുതിയ തിടമ്പ് നിർമിച്ചത്. To advertise here, കമലാനഗർ ‘ഗീതാഞ്ജലി’യിൽ വിഘ്നേഷ് വിജയകുമാറും കുടുംബവുമാണ് തിടമ്പിന്റെ ചെലവ് സമർപ്പണമായി ഏറ്റെടുത്തത്. വ്യാഴാഴ്ച വൈകീട്ട് വടക്കേ നടയിലെ കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ഗീത വിജയകുമാർ തിടമ്പ്, ട്രസ്റ്റി പ്രതിനിധി കൃഷ്ണകുമാര വർമ്മ രാജയെ ഏൽപ്പിച്ചു. ട്രസ്റ്റി പ്രതിനിധി തിടമ്പ്, തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിക്ക് സമർപ്പിച്ചു. തുടർന്ന് തിടമ്പ് കലശ മണ്ഡപത്തിലേക്കു മാറ്റി. വെള്ളിയാഴ്ച രാവിലെ പന്തീരടിപ്പൂജയ്ക്കുശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകലശ എഴുന്നള്ളിപ്പിനോടൊപ്പം കലശമണ്ഡപത്തിൽനിന്ന് മാതൃശാല ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് പ്രത്യേക പൂജയോടെ മാതൃശാലയിൽ പ്രതിഷ്ഠിച്ചു. തന്ത്രിമാരായ പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി, സജി നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, ട്രസ്റ്റി പ്രതിനിധികൾ, തിടമ്പ് സമർപ്പിച്ച വിജയകുമാർ, ഗീത വിജയകുമാർ എന്നിവർ പങ്കെടുത്തു. Published: 21 Mar 2026, 12:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തിരുമാന്ധാംകുന്നിലമ്മയ്ക്ക് ഇനി പുതിയ തിടമ്പ്
M
MathrubhumiSource Link
about 2 months ago