തിരുമാന്ധാംകുന്നിൽ ഉത്സവം കൊടിയേറി

തിരുമാന്ധാംകുന്നിൽ ഉത്സവം കൊടിയേറി

M
MathrubhumiSource Link
ഇന്ന് പൂരം മുളയിടൽ To advertise here, അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ മൂന്നാംപൂരദിവസമായ വെള്ളിയാഴ്ച പൂരം ആചാരപൂർവം കൊടിയേറി. ഭഗവതിക്ക് വടക്കേ നടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കേ നടയിലെ സ്വർണക്കൊടിമരത്തിലും ഉത്സവക്കൊടി ഉയർന്നു. ദീപാരാധനയ്ക്കുശേഷം രാത്രി ഏഴിന് കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത്രിക കർമ്മങ്ങൾക്ക് ശേഷമായിരുന്നു കൊടിയേറ്റം. വടക്കേ നടയിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി ഭഗവതിയുടെ സ്വർണക്കൊടിമരത്തിലും കിഴക്കേ നടയിൽ തന്ത്രി പന്തലക്കോട്ടത്ത് ശ്രീനാഥ് നമ്പൂതിരി മഹാദേവന്റെ കൊടിമരത്തിലും കൊടിക്കൂറകൾ ഉയർത്തി. അഷ്ടദിക്പാലകൻമാർക്കായി പ്രധാനയിടങ്ങളിലും കൊടിക്കൂറകൾ സ്ഥാപിച്ചു. മറ്റ് ക്ഷേത്രങ്ങളിൽ കൊടിയേറ്റത്തോടെ ഉത്സവം ആരംഭിക്കുമ്പോൾ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പുറപ്പാടിന് ശേഷം മൂന്നാം പൂരത്തിനാണ് ഉത്സവക്കൊടിയേറ്റം. ശനിയാഴ്ച നാലാംപൂരത്തിന് പൂരം മുളയിടൽ ചടങ്ങ് നടക്കും. മൂന്നാംപൂരത്തിന് പതിവു പൂരച്ചടങ്ങുകളോടെ അഞ്ചാമത്തെയും ആറാമത്തെയും ആറാട്ടെഴുന്നള്ളിപ്പുകൾ നടന്നു. രാത്രി കലാനിലയം ജനാർദനൻ, സദനം ശിവജിത്ത്(മദ്ദളം), തൃത്താല ശ്രീനി, നീലീശ്വരം പ്രവീൺ(ചെണ്ട) എന്നിവർ ഒരുക്കിയ ഇരട്ടക്കേളി ശ്രദ്ധേയമായി. രാത്രി പൂരപ്പറമ്പ് സോപാനം ഓഡിറ്റോറിയത്തിൽ കർണാടക-ഹിന്ദുസ്ഥാനി-സിനിമ ഭക്തിഗാനങ്ങളുടെ താളാത്മക സംഗമം മൃദുതരംഗ് ഫ്യൂഷൻ വ്യത്യസ്ത കലാസ്വാദനമായിരുന്നു. പൂരത്തിൽ(നാലാം പൂരം)ഇന്ന് തിരുവാതിരക്കളി- രാവിലെ 7.00, പന്തീരടിപ്പൂജ- 8.30, കൊട്ടിയിറക്കം (അഞ്ചാമത്തെ ആറാട്ട് എഴുന്നള്ളിപ്പ്)- 9.30, ചാക്യാർകൂത്ത്- 3.00, ഓട്ടൻതുള്ളൽ -4.00, നാദസ്വരം, പാഠകം- 5.00, ഭജനാമൃതം -5.30, പൂരം മുളയിടൽ -7.00, തിരുവാതിരക്കളി -7.45, തായമ്പക, കേളി -8.00, രാത്രി കൊട്ടിയിറക്കം (ആറാമത്തെ ആറാട്ട് എഴുന്നള്ളിപ്പ്) -9.30, പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ തോൽപ്പാവക്കൂത്ത് (കഥ കമ്പരാമായണം)-9.00.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുമാന്ധാംകുന്നിൽ ഉത്സവം കൊടിയേറി — Mathrubhumi | Boolokam | Boolokam