നാളെ ഭഗവതിക്ക് ഉത്സവബലി To advertise here, അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ തിങ്കളാഴ്ച ആറാംപൂരത്തിന് ശിവന് ഉത്സവബലി നടക്കും. ഉച്ചയ്ക്ക് 12.30-ന് ബലികർമ്മങ്ങൾ ആരംഭിക്കും. അഞ്ചാംപൂരമായ ഞായറാഴ്ച രാവിലെ മുതുവറ കൈക്കൊട്ടിക്കളി സംഘം, ശ്രീപദം എരവിമംഗലം, പഞ്ചമി കോട്ടയ്ക്കൽ എന്നീ സംഘങ്ങളുടെ തിരുവാതിരക്കളി നടന്നു. പകൽ ഒൻപതാമത്തെയും രാത്രി പത്താമത്തെയും ആറാട്ട് നടന്നു. പൂരപ്പറമ്പിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ കഥകളി നടക്കുന്നതിനാൽ രാത്രി നേരത്തെ ആറാട്ടിനായി പൂരം കൊട്ടിയിറങ്ങിയതിനാൽ രാത്രിപൂരത്തിന് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. സാധാരണ പൂരം ദിനങ്ങളിൽ രാത്രി 9.30-നാണ് ആറാട്ടെഴുന്നള്ളിപ്പ്. സോപാനം ഓപ്പൺ ഓഡിറ്റോറിയത്തിൽ കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘം അവതരിപ്പിച്ച കഥകളിയിൽ ഉഷാചിത്രലേഖ-ബാണയുദ്ധം, രംഭാപ്രവേശം, തോരണയുദ്ധം എന്നീ കഥകളാണ് അവതരിപ്പിച്ചത്. പൂരത്തിൽ ഇന്ന് :തിരുവാതിരക്കളി 7.00, പന്തീരടിപ്പൂജ 8.30, ആറാട്ടിനായി കൊട്ടയിറക്കം 9.30, കൊട്ടിക്കയറ്റം 10.30, ശിവന് ഉത്സവബലി 12.30, ചാക്യാർകൂത്ത് 3.00, ഓട്ടൻതുള്ളൽ 4.00, നാദസ്വരം, പാഠകം 5.00, ഭജൻസ് (കണ്ണൂർ വരാഹി സംഘം) 5.30, ശിവന്റെ ശ്രീഭൂതബലി 8.00, രാത്രി ആറാട്ടിനായി കൊട്ടിയിറക്കം 9.30, പൂരപ്പറമ്പ് ഓഡിറ്റോറിയത്തിൽ പിന്നണിഗായകൻ വിപിൻനാഥ് നയിക്കുന്ന മെഗാ ഗാനമേള 9.00

തിരുമാന്ധാംകുന്ന് പൂരം ഇന്ന് ശിവന് ഉത്സവബലി
M
MathrubhumiSource Link
about 1 month ago