തിരുവഞ്ചൂർ ഫലമറിഞ്ഞത് ആ ഭാഗ്യവീട്ടിൽ

തിരുവഞ്ചൂർ ഫലമറിഞ്ഞത് ആ ഭാഗ്യവീട്ടിൽ

M
MathrubhumiSource Link
കോട്ടയം : ടി.വി.യിൽ തത്സമയം തിരഞ്ഞെടുപ്പുഫലം സംേപ്രക്ഷണം ചെയ്യുന്നതിന് മുന്പും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഫലം അറിഞ്ഞിരുന്നത് കോട്ടയം കളക്ടറേറ്റിന് സമീപത്തെ ഇഷ്ടികനിറമുള്ള ഒരു വീട്ടിലിരുന്നാണ്. മുൻ എം.പി. പരേതനായ പാലാ കെ.എം. മാത്യുവിന്റെ വീട്ടിലിരുന്നുള്ള ആ പതിവ് ഇപ്പോഴും നേതാവ് ഉപേക്ഷിച്ചിട്ടില്ല. To advertise here, “ഇപ്പോൾ അദ്ദേഹത്തിന്റെ മകനും സിനിമാ സംവിധായകനുമായ ജോഷി മാത്യുവും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഒരു സമയത്ത് ഉമ്മൻചാണ്ടിയും എനിക്കൊപ്പം ഈ വീട്ടിലെത്തുമായിരുന്നു. ഇതൊരു ഭാഗ്യമുള്ള വീടാണ്’’-തിങ്കളാഴ്ച തിരഞ്ഞെടുപ്പ് ഫലം തുടക്കം മുതൽ അറിഞ്ഞത് ജോഷി മാത്യുവിന്റെ വീട്ടിലെ വലിയ സ്ക്രീനിലാണ്. “കോൺഗ്രസിൽ അന്നൊരു രാധാകൃഷ്ണൻ കൂടിയുള്ളതിനാൽ ഒരിക്കൽ തിരുവഞ്ചൂർ സാറിനോട് അപ്പൻ ഒരു കാര്യം നിർദേശിച്ചു. സ്വന്തം സ്ഥലം എവിടെയാണെന്നതിന് ‘തിരുവഞ്ചൂർ’ എന്നുകൂടി പേരിൽ ചേർക്കാൻ.” ജോഷി മാത്യു പറയുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ സർവകലാശാല യൂണിയൻ കൗൺസിലറായിരുന്ന കാലത്ത് കോട്ടയം ബസേലിയസ് കോളേജിലെ സഹപാഠിയും കോളേജ് ചെയർമാനുമായിരുന്ന ജോസഫ് എബ്രഹാം അമേരിക്കയിൽ നിന്നെത്തി ഈ കൂട്ടായ്മയിൽ ഒപ്പമുണ്ടായിരുന്നു. ജോഷി മാത്യു, സഹോദരൻ സോമു മാത്യു എന്നിവരും ഇവർക്കൊപ്പമുണ്ടായി. Published: 05 May 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!