തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥിയായി സി.പി. ജോൺ മത്സരിക്കും

തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥിയായി സി.പി. ജോൺ മത്സരിക്കും

M
MathrubhumiSource Link
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥിയായി സി.പി. ജോൺ മത്സരിക്കും. സീറ്റ് സിഎംപിക്ക് വിട്ടുകൊടുക്കാൻ കോൺഗ്രസിൽ തീരുമാനമായി. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ തിരുവനന്തപുരം സെൻട്രൽ പിടിച്ചെടുക്കുകയെന്ന ദൗത്യമാണ് സിപി ജോണിന് മുന്നിലുള്ളത്. To advertise here, കഴിഞ്ഞ മൂന്ന് തവണയും കോൺഗ്രസാണ് മണ്ഡലത്തിൽ മത്സരിച്ചിരുന്നത്. ഇക്കുറി സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചതോടെയാണ് സിപി ജോൺ സ്ഥാനാർഥിയായി എത്തുന്നത്. 2011 മുതൽ വി.എസ് ശിവകുമാറാണ് മണ്ഡലത്തിൽ കോൺഗ്രസിനായി മത്സരിച്ചിരുന്നത്. 2011ലും 2016 ലും മണ്ഡലത്തിൽ നിന്ന് വിജയിച്ചു. എന്നാൽ 2021 ൽ ശിവകുമാർ പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ആന്റണി രാജുവിനോടാണ് പരാജയപ്പെട്ടത്. 7089 വോട്ടുകൾക്കാണ് ആന്റണി രാജു വിജയിച്ച് എംഎൽഎയായി നിയമസഭയിലേക്കെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസ് സ്ഥാനാർഥിയായാണ് ആന്റണി രാജു മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മത്സരിച്ച ഏക സീറ്റായിരുന്നു തിരുവനന്തപുരത്തേത്. ജയിച്ച ആന്റണി രാജു മന്ത്രിയാവുകയും ചെയ്തു. തൊണ്ടിമുതൽകേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.  അതേസമയം തിരുവനന്തപുരം സീറ്റിൽ ഇടതുമുന്നണിയിൽനിന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് തന്നെ മത്സരിച്ചേക്കുമെന്നാണ് വിവരം. അപ്പീലിൽ വിധി അനുകൂലമായാൽ ആന്റണി രാജു തന്നെ മത്സരിക്കുമെന്നും വിധി മറിച്ചായാൽ പാർട്ടിയുടെ മറ്റൊരു സ്ഥാനാർഥി വരുമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് മുതിർന്ന നേതാവും കുട്ടനാട് മുൻ എംഎൽഎയുമായ ഡോ. കെ.സി. ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. Content Highlights: CP John UDF candidate for Thiruvananthapuram Central, Congress party cedes the constituency seat to CMP., The seat was previously held by VS Sivakumar for Congress. Published: 14 Mar 2026, 06:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥിയായി സി.പി. ജോൺ മത… | Boolokam