തിരുവനന്തപുരം, ഇസ്താംബുൾ, ഏഥൻസ് സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ

തിരുവനന്തപുരം, ഇസ്താംബുൾ, ഏഥൻസ് സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ

M
MathrubhumiSource Link
മനാമ: ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇസ്താംബുൾ, ഏഥൻസ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് താൽക്കാലിക സർവീസുകൾ വ്യാപിപ്പിച്ച് ഗൾഫ് എയർ. ബഹ്റൈന്റെയും മേഖലയിലെ ചില രാജ്യങ്ങളുടെയും വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ഉപകാരപ്രദമാകുംവിധത്തിലാണ് സർവീസുകൾ. ദമ്മാമിൽ നിന്ന് നിലവിൽ ലണ്ടൻ ഹീത്രോ, മുംബൈ, നെയ്റോബി, കെയ്റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില, പാരീസ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്ക് ഗൾഫ് എയറിന്റെ താൽക്കാലിക സർവീസുകളുണ്ട്. To advertise here, യാത്രക്കാർക്ക് ബഹ്റൈൻ രാജ്യത്തിനും കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ റോഡ് വഴിയുള്ള യാത്രാസൗകര്യം ഗൾഫ് എയർ നൽകും. ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മാത്രമായി ഗൾഫ് എയർ സൗദി അറേബ്യ ട്രാൻസിറ്റ് വിസ സഹായവും നൽകുന്നു. സൗദി അറേബ്യ അവസാന ലക്ഷ്യസ്ഥാനമായ യാത്രക്കാർക്ക് സ്വതന്ത്രമായി ക്രമീകരിച്ച സാധുവായ വിസ ഉണ്ടായിരിക്കണം. Content Highlights: Expanded temporary flight routes from Dammam to Thiruvananthapuram, Istanbul, and Athens., Road transport provided between Bahrain and King Fahd International Airport., Special transit visa assistance offered for passengers traveling to Bahrain., Existing network includes major global hubs like London, Mumbai, and Paris. Published: 02 Apr 2026, 01:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരം, ഇസ്താംബുൾ, ഏഥൻസ് സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ്… | Boolokam