തിരുവനന്തപുരത്ത് റെക്കോർഡ് ചൂട്, കോഴിക്കോടും കണ്ണൂരും ഇന്ന് ശക്തമായ വേനൽമഴയ്ക്ക് സാധ്യത

തിരുവനന്തപുരത്ത് റെക്കോർഡ് ചൂട്, കോഴിക്കോടും കണ്ണൂരും ഇന്ന് ശക്തമായ വേനൽമഴയ്ക്ക് സാധ്യത

M
MathrubhumiSource Link
ന്യൂസ് ഡെസ്ക്ക് Last Updated: 31 March 2026, 06:43 AM IST പ്രതീകാത്മകചിത്രം | ചിത്രം: ശ്രീജിത് പി. രാജ് | മാതൃഭൂമി  തിരുവനന്തപുരം : അങ്ങിങ്ങ് വേനൽമഴയുണ്ടെങ്കിലും തിരുവനന്തപുരം ജില്ലയിലെ ചൂട് ഉയർന്നുതന്നെ. ഞായറാഴ്ച 37.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. 1988 മാർച്ച് 16-ന് ജില്ലയിൽ 37.7 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. 38 വർഷംമുൻപുള്ള ഈ റെക്കോഡാണ് തകർന്നത്. തിങ്കളാഴ്ച 36-ലേക്ക് താഴ്ന്നു. എന്നാലും ശരാശരിയിൽനിന്ന്‌ 1.8 കൂടുതൽ. To advertise here, വേനൽമഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നൽകി. വേനൽമഴ കാരണം പാലക്കാട് തിങ്കളാഴ്ച ചൂട് 0.5 ഡിഗ്രി കുറഞ്ഞു. കോഴിക്കോട് 1.3 ഡിഗ്രിയും കുറഞ്ഞു. കോട്ടയത്തും തിരുവനന്തപുരത്തും പുനലൂരിലുമാണ് ചൂട് ഉയർന്നുനിന്നത്. ശരാശരിയിൽനിന്ന് രണ്ട് ഡിഗ്രിയോളം കൂടുതലാണ് ഈ പ്രദേശങ്ങളിലെ ചൂട്. പുനലൂരിൽ 38 ആയി. Content Highlights: Rain kerala kasaragod and kannur Published: 31 Mar 2026, 06:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരത്ത് റെക്കോർഡ് ചൂട്, കോഴിക്കോടും കണ്ണൂരും ഇന്ന്… | Boolokam