തിരുവനന്തപുരത്ത് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

തിരുവനന്തപുരത്ത് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

തിരുവനന്തപുരം: പോത്തൻകോട്ട് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു . വേങ്ങോട് അശ്വതി ഭവനിൽ ദുർഗ്ഗ(18)യ്ക്കാണ് പാമ്പിന്റെ കടിയേറ്റത്. അമ്മൂമ്മയുടെ വീട്ടിൽനിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. To advertise here, ഉടൻതന്നെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രിയിൽനിന്നും ലഭിക്കുന്ന വിവരം. ഇന്ന് വൈകുന്നേരം അമ്മൂമ്മയുടെ വീട്ടിൽപോയശേഷം ഇടവഴിയിലൂടെ തിരികെ സ്വന്തം വീട്ടിലേക്ക് നടന്നുവരുന്നതിനിടയിലാണ് പെൺകുട്ടിയെ പാമ്പുകടിച്ചത്. ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്. Content Highlights: 18-year-old student Durga bitten by a snake in Pothencode. Incident occurred while walking home from grandmother's house. Initial treatment at Attingal Valiyakunnu Hospital. Currently stable at Thiruvananthapuram Medical College. Bite occurred on the left foot toe. Published: 23 Apr 2026, 07:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരത്ത് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു; അപകടം അമ്… | Boolokam