തിരൂരിൽ യുവതിയും ഒന്നരവയസ്സുള്ള മകനും കിണറ്റിൽ മരിച്ചനിലയിൽ

തിരൂരിൽ യുവതിയും ഒന്നരവയസ്സുള്ള മകനും കിണറ്റിൽ മരിച്ചനിലയിൽ

തിരൂർ(മലപ്പുറം): യുവതിയെയും ഒന്നരവയസ്സുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരൂർ ഏഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക്ക് എന്നിവരാണ് മരിച്ചത്. കുഞ്ഞുമായി യുവതി കിണറ്റിൽച്ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. To advertise here, തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ പുറത്തുപോയ സമയത്താണ് യുവതി കുഞ്ഞുമായി കിണറ്റിൽച്ചാടിയതെന്ന് കരുതുന്നു. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. നാലുമാസം മുൻപാണ് ഇർഫാനയുടെ മാതാവ് മരിച്ചത്. ഇതേത്തുടർന്ന് ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056) Content Highlights: Tragic death of 30-year-old Irfana and her toddler in Tirur, Malappuram., Police preliminary investigation suggests suicide due to depression., Suicide note recovered by authorities., Mental health crisis highlighted with emphasis on Disha helpline services. Published: 21 Apr 2026, 10:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരൂരിൽ യുവതിയും ഒന്നരവയസ്സുള്ള മകനും കിണറ്റിൽ മരിച്ചനിലയിൽ… | Boolokam