തേഞ്ഞിപ്പലം : പഞ്ചായത്തിലെ തീണ്ടാപ്പാറ പാടശേഖരത്തിൽ വൻ തീപ്പിടിത്തം. ഏക്കർകണക്കിന് പുൽക്കാടുകൾക്കാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മീഞ്ചന്ത ഫയർ യൂണിറ്റിലെ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീ കെടുത്തി. വാഹനഗതാഗതസൗകര്യമില്ലാത്തതിനാൽ അഗ്നിരക്ഷാസേനാ വാഹനങ്ങൾക്ക് വയലിലേക്ക് എത്തിച്ചേരാൻ കഴിയാത്തത് പ്രയാസമുണ്ടാക്കി. To advertise here, രണ്ടു പതിറ്റാണ്ടായി തരിശായി കിടക്കുന്ന 100 ഏക്കർ വയലിൽ പുൽക്കാടുകൾ വളരുന്നതാണ് ഇടയ്ക്കിടെ തീപ്പിടിത്തത്തിനു കാരണം. കൃഷി ചെയ്യാൻ ഭൂവുടമകളും കർഷകരും തയ്യാറാണെങ്കിലും പാടശേഖരത്തിൽ ട്രാക്ടർ, കൊയ്തുമെതിയന്ത്രം എന്നിവ എത്തിക്കാൻ ഗതാഗതസൗകര്യമില്ലാത്തത് കാരണമാണ് കൃഷിയിറക്കാൻ കർഷകർ മടിക്കുന്നത്. രാത്രി 7-ന് തുടങ്ങിയ തീ രാത്രി 12 മണിക്കാണ് പൂർണമായും അണച്ചുകഴിഞ്ഞത്. Published: 17 Apr 2026, 04:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
