തീപ്പെട്ടിയിൽ രാസവസ്തുക്കളടങ്ങിയ ഭാഗം ശ്രദ്ധിച്ചിട്ടില്ലേ? ആ ഭാഗത്തല്ലാതെ തീപ്പെട്ടിയുടെ മറ്റേത് ഭാഗത്തുരച്ചാലും തീയുണ്ടാകുന്നില്ല. അപ്പോൾ രാസവസ്തുക്കളടങ്ങിയ ഭാഗത്തിന് എന്തോ പ്രത്യേകതയുണ്ട് എന്ന് മനസിലാക്കാം. To advertise here, കമ്പുകൊണ്ട് രാസവസ്തുക്കളുള്ള ഭാഗത്തുരയ്ക്കുമ്പോൾ രാസപ്രവർത്തനം നടക്കുന്നതുകൊണ്ടാണ് തീയുണ്ടാകുന്നത്. തീപ്പെട്ടിയുടെ ഉരയ്ക്കുന്ന ഭാഗത്ത് റെഡ് ഫോസ്ഫറസ് എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. കൂടാതെ, ഗ്ലാസ് പൗഡറും മണലും ചേർന്ന ഒരു മിശ്രിതവുമുണ്ട്. കമ്പിലാകട്ടെ, സൾഫറും ഗ്ലാസ് പൗഡറും തീയുണ്ടാക്കാൻ സഹായിക്കുന്ന ഒരു രാസവസ്തുവുമടങ്ങിയിട്ടുണ്ട്. കത്താൻ സഹായിക്കുന്നതിനാൽ ഈ വസ്തു 'ഓക്‌സിഡൈസിങ് ഏജന്റ്' എന്നാണ് അറിയപ്പെടുന്നത്. കമ്പുകൊണ്ടുരയ്ക്കുമ്പോൾ തീപ്പെട്ടിയിലെയും കമ്പിലെയും ഗ്ലാസ് പൗഡറുകൾ തമ്മിൽ ഉരസി താപമുണ്ടാകുന്നു. അതോടെ റെഡ് ഫോസ്ഫറസ്, വൈറ്റ് ഫോസ്ഫറസായി മാറുന്നു. വൈറ്റ് ഫോസ്ഫറസ് വായുവിൽ കത്തുന്ന പദാർഥമാണ്. ഈ സമയം ഓക്‌സിഡൈസിങ് ഏജന്റ് ഓക്‌സിജനുമുണ്ടാക്കുന്നു. ഈ താപവും ഓക്‌സിജനും കമ്പിലെ സൾഫറുമായി കൂടിച്ചേരുന്നതോടെ, കമ്പിൽനിന്ന് ജ്വാല പുറത്തേക്ക് വരുന്നു. തീപ്പെട്ടി ഉപയോഗിച്ചശേഷം കൈ വൃത്തിയായി കഴുകാൻ കൂട്ടുകാർ ശ്രദ്ധിക്കണേ... 1826-ൽ ജോൺ വാക്കർ എന്ന ബ്രിട്ടീഷ് രസതന്ത്രജ്ഞനാണ് ഉരച്ചാൽ കത്തുന്ന തീക്കൊള്ളികൾ ആദ്യമായി വിപണിയിലെത്തിച്ചത്. സൾഫർ പുരട്ടിയ മരക്കൊള്ളികളുടെ അറ്റത്ത് ആന്റിമണി സൾഫൈഡും പൊട്ടാസ്യം ക്ലോറേറ്റും പശ ചേർത്ത് പിടിപ്പിച്ചതായിരുന്നു ഇവ. കുറഞ്ഞ വിലയ്ക്ക് ഈ കൊള്ളികൾ ഉൾപ്പെടുത്തിയ തീപ്പെട്ടി വാക്കർ വിപണിയിൽ എത്തിച്ചു. കൊള്ളികൾ ഉരച്ച് കത്തിക്കാനുള്ള ഉരക്കടലാസും തീപ്പെട്ടിക്കുള്ളിൽ ഉൾപ്പെടുത്തിയിരുന്നു. Content Highlights: Explanation of the chemical reaction between red phosphorus and oxidizing agents Published: 23 Apr 2026, 02:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തീപ്പെട്ടിയിൽ അതിന്റെ കമ്പുകൊണ്ട് ഉരയ്ക്കുമ്പോൾ തീ ഉണ്ടാവുന്നത് എങ്ങനെയാണ് എന്നറിയാമോ?
M
MathrubhumiSource Link
17 days ago