തീരദേശ റോഡ് ടാറിട്ടുതുടങ്ങി, പുലിമുട്ട് നിർമാണവും വേഗത്തിൽ

തീരദേശ റോഡ് ടാറിട്ടുതുടങ്ങി, പുലിമുട്ട് നിർമാണവും വേഗത്തിൽ

M
MathrubhumiSource Link
കൊല്ലം : തകർന്നുകിടന്ന തീരദേശറോഡിൽ മുണ്ടയ്ക്കൽ ഭാഗത്ത് റോഡ് ടാറിട്ടുതുടങ്ങി. റോഡിന് സംരക്ഷണഭിത്തിയും തീരസംരക്ഷണത്തിന് പുലിമുട്ടുകളും നിർമിച്ചുതുടങ്ങിയതോടെ തീരവാസികളുടെ ആശങ്കയകലുകയാണ്. To advertise here, 2018-2019 ലെ ബജറ്റിലാണ് ഇരവിപുരം മേഖലയിലെ തീരസംരക്ഷണത്തിന് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഹാർബർ എൻജിനിയറിങ് വകുപ്പിന് കീഴിലുള്ള തീരദേശവികസന കോർപ്പറേഷനാണ് പദ്ധതി തയ്യാറക്കിയത്. കിഫ്ബിയിൽനിന്ന് 42.19 കോടി രൂപയും അനുവദിച്ചു. ഇതിന്റെ ഭാഗമായി, ബീച്ചുമുതൽ താന്നിവരെയുള്ള ആറുകിലോമീറ്റർ തീരത്ത് നിശ്ചിത കേന്ദ്രങ്ങളിൽ പുതിയ പുലിമുട്ടുകളുടെ നിർമാണവും നിലവിലുള്ള ഏഴ് പുലിമുട്ടുകളുടെ തകർച്ച പരിഹരിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. മൂന്ന് ടൺവരെ ഭാരമുള്ള ഭീമൻ പാറകൾ അടുക്കിയാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. പുലിമുട്ടിന്റെ മുകളിൽ രണ്ട് ടൺ ഭാരമുള്ള ടെട്രാപോഡുകൾ അടുക്കും. തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. കോർപ്പറേഷൻ ചെന്നൈ ഐ.ഐ.ടി.യിലെ ഓഷ്യൻ എൻജിനിയറിങ് സെന്റർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയും അടങ്കലും തയ്യാറാക്കിയത്. ഇതോടൊപ്പം കടലേറ്റം രൂക്ഷമായ മുണ്ടയ്ക്കൽ വെടിക്കുന്ന് തീരമേഖലയിൽ പുലിമുട്ടുകൾ നിർമിക്കാൻ 9.8 കോടിയുടെ ഭരണാനുമതിയുമായിട്ടുണ്ട്. മുണ്ടയ്ക്കൽ പാപനാശംമുതൽ കൊല്ലം ബീച്ച്‌വരെയുള്ള ഏകദേശം ഒരു കിലോമീറ്റർ ദൈർഘ്യമുള്ളതാണ് വെടിക്കുന്ന് തീരമേഖല. ആറ് പുലിമുട്ടുകളാണ് നിർമിക്കുന്നത്. Published: 02 Apr 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തീരദേശ റോഡ് ടാറിട്ടുതുടങ്ങി, പുലിമുട്ട് നിർമാണവും വേഗത്തിൽ… | Boolokam