തീരദേശപാത: സ്വപ്നംകാണാൻ തുടങ്ങിയിട്ട് നാളേറെ...

തീരദേശപാത: സ്വപ്നംകാണാൻ തുടങ്ങിയിട്ട് നാളേറെ...

M
MathrubhumiSource Link
വൈപ്പിൻ: രണ്ടുപതിറ്റാണ്ടിലേറെയായി വൈപ്പിൻകര കാത്തിരിക്കുകയാണ് ഒരു സമാന്തരപാതയ്ക്കായി. ഗോശ്രീ പാലങ്ങളുടെ വരവോടെ വൈപ്പിനിലൂടെയുള്ള ഗതാഗതത്തിന്റെ സാന്ദ്രത എത്രയോ ഇരട്ടിയായാണ് വർധിച്ചത്. സംസ്ഥാനപാതയുടെ വികസനം വഴിമുട്ടി നിൽക്കുകയാണ്. 38 കോടിയിലേറെ മുടക്കി നവീകരണം ഏതാണ്ട് പൂർത്തിയായെങ്കിലും സൗകര്യങ്ങളിൽ കാര്യമായ വ്യത്യാസം ഒന്നുമുണ്ടായില്ല. പാതയോരങ്ങളിൽ കാൽനടക്കാർക്ക് സൗകര്യമൊരുക്കുക, വഴിവിളക്കുകൾ സ്ഥാപിക്കുക, റോഡ് സുരക്ഷയ്ക്കാവശ്യമായ സൂചനകൾ സ്ഥാപിക്കുക തുടങ്ങിയവയാണ് പ്രധാനമായും നടന്നത്. വളരെ കുറച്ചിടങ്ങളിൽ മാത്രമാണ് സംസ്ഥാനപാതയ്ക്ക് വീതി പോലും കൂടിയത്. വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റത്ത് തൃശ്ശൂർ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുനമ്പം-അഴീക്കോട് പാലം നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്. പാലം തുറക്കുന്നതോടുകൂടി ഉണ്ടാകാനിടയുള്ള വാഹനപ്പെരുപ്പം താങ്ങാനുള്ള ശേഷി ഏതായാലും വൈപ്പിനിലെ സംസ്ഥാനപാതയ്ക്കില്ല. To advertise here, ഇതുകൊണ്ടുതന്നെ വൈപ്പിനിലെ സംസ്ഥാനപാതയ്ക്കൊരു സമാന്തരപാത വേണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് ഇരുപതാണ്ട് കഴിഞ്ഞു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഇടതുമുന്നണി വൈപ്പിൻകരയ്ക്ക് തീരദേശത്തും കായലോരത്തും ഒരോ സമാന്തരപാത എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. 'അണ്ണാൻകുഞ്ഞിന്റെ മുതുകിലെ മൂന്ന് വരകൾ' എന്ന് അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. ആ തിരഞ്ഞെടുപ്പിൽ വൈപ്പിനിൽനിന്ന് എസ്. ശർമ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഭരണം യു.ഡി.എഫിനായിരുന്നു. എന്നാൽ 2016-ലും ഇതേ വാഗ്ദാനം മുന്നോട്ടുവെച്ചു. എസ്. ശർമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടൊപ്പം ഇടതുമുന്നണിയും അധികാരത്തിലെത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഭരണം കൈയാളുന്ന ഇടതുമുന്നണിയുടെ പ്രതിനിധി തന്നെയായിരുന്നു വൈപ്പിനിൽ. തീരദേശ പാതയ്ക്കുള്ള നടപടികൾ ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം ആരംഭിച്ചിരുന്നു. പാതയ്ക്കുള്ള അലൈൻമെന്റ് നിശ്ചയിച്ച് വൈപ്പിൻകരയുടെ പടിഞ്ഞാറെ അതിരിൽ പിങ്ക് കുറ്റികൾ സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് നടപടികൾ കാര്യമായി മുന്നോട്ടുപോയില്ല. 2025 ഓഗസ്റ്റ് 18-ന് മാത്രമാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇനിയും സർവേ നടപടികൾ പൂർത്തിയാക്കി, വിലനിർണയം നടത്തി, ഫണ്ട് അനുവദിക്കപ്പെട്ടശേഷം വേണം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ. കിഫ്ബി പദ്ധതികൾക്കായുള്ള പ്രത്യേക തഹസിൽദാരുടെ നേതൃത്വത്തിൽ സർവേ നടപടിയും കെട്ടിടങ്ങളുടെ വിലനിർണയവുമൊക്കെ ആരംഭിച്ചിട്ടേയുള്ളു. വൈപ്പിൻകരയിലെ ആറുപഞ്ചായത്തുകൾ കൂടാതെ കൊച്ചി നഗരസഭ, ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലായി 54.8 ഹെക്ടർ ഭൂമിയാണ് ജില്ലയിൽ ഏറ്റെടുക്കേണ്ടിവരുക. ഏകദേശം 2898 പ്ലോട്ടുകൾ ഉൾപ്പെടും ഇതിൽ. 2600 കുടുംബങ്ങളും 170 വ്യാപാരസ്ഥാപനങ്ങളും ഏറ്റെടുക്കണം. ഇതൊക്കെ പൂർത്തിയാക്കി പാത പൂർത്തിയാക്കാൻ വർഷങ്ങൾ എത്ര പിന്നിടേണ്ടിവരുമെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. തീരദേശപാതയിൽ വൈപ്പിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന അഴിമുഖത്തെ തുരങ്കപാതയും മോഹിപ്പിക്കുന്ന വാഗ്ദാനമായി നിൽക്കുന്നുണ്ട്. എന്ന്, എങ്ങനെ ഇതൊക്കെ യാഥാർഥ്യമാകുമെന്ന് മാത്രം ആർക്കും ഉറപ്പിച്ച് പറയാനാകുന്നില്ല. Published: 26 Mar 2026, 02:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തീരദേശപാത: സ്വപ്നംകാണാൻ തുടങ്ങിയിട്ട് നാളേറെ... — Mathrubhu… | Boolokam