തീരപ്രദേശത്തിന്റെ മുഖച്ഛായ മാറ്റാൻ അൽ മംസാർ ബീച്ച് പദ്ധതി

തീരപ്രദേശത്തിന്റെ മുഖച്ഛായ മാറ്റാൻ അൽ മംസാർ ബീച്ച് പദ്ധതി

നിർമാണ പുരോഗതി പരിശോധിച്ച് ശൈഖ് മുഹമ്മദ് To advertise here, ദുബായ് : എമിറേറ്റിലെ തീരപ്രദേശത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങുന്ന അൽ മംസാർ ബീച്ച് പദ്ധതി പുരോഗമിക്കുന്നു. പദ്ധതിയിലെ വികസന പ്രവർത്തനങ്ങൾ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനംചെയ്തു. എമിറേറ്റിലെ കുടുംബങ്ങൾക്ക് ഏറ്റവും മനോഹരമായ ബീച്ച് സമ്മാനിക്കാൻ പദ്ധതി പൂർത്തീകരണത്തിലേക്ക് അടുക്കുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു. പ്രതിവർഷം 70 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യുന്നതിന് 40 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. 2040-ഓടെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റാനാണ് ശ്രമിക്കുന്നത്. ബീച്ചുകളുടെശേഷി 170 ശതമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 300 കോടി ദിർഹത്തിന്റെ പദ്ധതിക്ക് അംഗീകാരം നൽകിയത്. വികസന അജൻഡകൾക്ക് അനുസൃതമായി പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. വരാനിരിക്കുന്ന നാളുകൾ കൂടുതൽ വലുതും മനോഹരവുമായിരിക്കുമെന്നും ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. തുറസ്സായ പൊതുയിടങ്ങൾ വിപുലീകരികരിക്കുന്നതിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹികക്ഷേമം മെച്ചപ്പെടുത്തുന്നതിനുമാണ് എമിറേറ്റ് ഊന്നൽ നൽകുന്നത്. അടിസ്ഥാന വിനോദ സൗകര്യങ്ങൾ വികസിപ്പിക്കുന്നത് വിനോദസഞ്ചാരികളെ ആകർഷിക്കും. ലോകത്തിൽ ആദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് മാത്രമായുള്ള ബീച്ച്, ഫ്ലോട്ടിങ് വാക്ക് വേ, വാട്ടർഫ്രണ്ട് റസ്റ്ററന്റ്, സൈക്ലിങ്, ജോഗിങ് പാതകൾ, സ്കേറ്റ് പാർക്ക്, കുട്ടികളുടെ കളിസ്ഥലങ്ങൾ, വിശ്രമ-വിനോദ സൗകര്യങ്ങൾ എന്നിങ്ങനെ നീളുന്നു പദ്ധതിയുടെ സവിശേഷതകൾ. ബീച്ചുകൾ നിശ്ചയദാർഢ്യ സൗഹൃദമാക്കാൻ ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ബീച്ച് സുരക്ഷ വർധിപ്പിക്കാൻ നിരീക്ഷണത്തിനായി നിർമിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ ഉപയോഗിക്കും. 2040-ഓടെ പൊതുബീച്ചുകളുടെ നീളം 105 കിലോമീറ്ററായി ഉയർത്താനാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തീരപ്രദേശത്തിന്റെ മുഖച്ഛായ മാറ്റാൻ അൽ മംസാർ ബീച്ച് പദ്ധതി —… | Boolokam