പരിശോധിക്കാൻ ആരുമില്ല To advertise here, തിരുവല്ല : കുരുക്ക് കുറയ്ക്കാൻ അധികൃതരെടുത്ത തീരുമാനത്തിന് പുല്ലുവില. പൊടിയാടി കവലയിൽ നിർത്തരുതെന്ന് നിർദേശിച്ചിരിക്കുന്ന ഭാഗത്തുതന്നെ ബസുകൾ നിർത്തുന്നു. തിരുവല്ല-കായംകുളം സംസ്ഥാനപാതയിൽ പൊടിയാടിയിലെ ഗതാഗതം സുഗമമാക്കാൻ ഗതാഗത ഉപദേശകസമിതി ചേർന്ന് എടുത്ത തീരുമാനമാണ് നടപ്പാകാതിരിക്കുന്നത്. കായംകുളം ദിശയിലേക്കുപോകുന്ന വാഹനങ്ങളാണ് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കുന്ന ഭാഗത്തുതന്നെ നിർത്തുന്നത്. വളവുള്ള ഈ ഭാഗത്ത് ഫ്രീ ലെഫ്റ്റ് ആണ്. ബസുകൾ നിർത്തിയിടുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ വരിയായി കിടക്കേണ്ടിവരും. അമ്പലപ്പുഴ സംസ്ഥാനപാതയിലേക്ക് നേർക്ക് പോകേണ്ട വാഹനങ്ങൾ ചുവപ്പ് സിഗ്നൽ മാറാൻ കാത്തുകിടക്കുമ്പോളാണ് കുരുക്ക് മുറുകുന്നത്. ബസുകൾ നിർത്തുമ്പോൾ കായംകുളം ഭാഗത്തേക്ക് വലതുവശത്തുകൂടി പോകാൻ സാധിക്കില്ല. ഫെബ്രുവരിയിൽ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കായംകുളം ഭാഗത്തേക്കുള്ള ബസുകൾ സിഗ്നൽ കഴിഞ്ഞുള്ള ഭാഗത്ത് നിർത്തണമെന്ന് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സ്‌റ്റോപ്പ് പുനഃക്രമീകരിച്ചുകൊണ്ടുള്ള അറിയിപ്പും സ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾക്ക് നിർദേശവും നൽകി. പഴയ ഭാഗത്ത് ബസ് നിർത്തിയാൽ പിഴയീടാക്കുമെന്ന് അറിയിച്ചു. എന്നാൽ ഇക്കാര്യങ്ങൾ പരിശോധിക്കാൻപോലും ഇവിടെ ആരുമില്ല. പുനഃക്രമീകരിച്ച സ്ഥലത്ത് കാത്തിരിപ്പുകേന്ദ്രം ഉൾപ്പെടെ പണിയുമെന്ന് നിർദേശം ഉണ്ടായിരുന്നു. ഇതും നടപ്പായിട്ടില്ല. സ്‌പോൺസർഷിപ്പിൽ ഫണ്ട് കണ്ടെത്താനുള്ള നീക്കം വിജയിക്കാത്തതാണ് കാരണം. ബസ് സ്റ്റോപ്പ് പുതിയ ഭാഗത്തേക്ക് മാറ്റാതെ നിലവിലെ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. Published: 18 Apr 2026, 01:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തീരുമാനം നടപ്പായില്ല; പൊടിയാടിയിൽ ബസ് നിർത്തുന്നത് കവലയിൽത്തന്നെ
M
MathrubhumiSource Link
22 days ago