തീവണ്ടികൾക്കുനേരേ കല്ലെറിയുന്നവരെ പിടിക്കാൻ ട്രാക്കുകളിൽ പരിശോധനയുമായി ആർ.പി.എഫ്.

തീവണ്ടികൾക്കുനേരേ കല്ലെറിയുന്നവരെ പിടിക്കാൻ ട്രാക്കുകളിൽ പരിശോധനയുമായി ആർ.പി.എഫ്.

M
MathrubhumiSource Link
കൊല്ലം : തീവണ്ടികൾക്കുനേരേ കല്ലെറിയുന്നവരെ കണ്ടെത്തി കർശന നട0പടി സ്വീകരിക്കാനൊരുങ്ങി ആർ.പി.എഫ്. കല്ലെറിയുന്നത് തുടരുന്നതിനാലാണ് റെയിൽവേ പോലീസ് നടപടികൾ ശക്തമാക്കിയത്. വന്ദേഭാരത് ഉൾപ്പെടെയുള്ള തീവണ്ടികൾക്കുനേരേയാണ് കല്ലെറിയൽ നടക്കുന്നത്. വന്ദേഭാരതിന്റെ ജനൽച്ചില്ലിൽ തട്ടി കല്ലുകൾ അകത്തേക്ക് പോകാറില്ല. എന്നാൽ ജനൽച്ചില്ലുകൾ പൊട്ടാറുണ്ട്. മറ്റു തീവണ്ടികളിൽ കല്ലുകൾ അകത്തെത്തി യാത്രക്കാർക്ക് പരിക്കേൽക്കും. എൻജിനിലേക്കും കല്ലെറിയുന്ന സംഭവങ്ങളുണ്ട്. സി.സി.ടി.വികൾ, പ്രാദേശിക അന്വേഷണങ്ങൾ എന്നിവ നടത്തിയാണ് കല്ലെറിയുന്നവരെ ആർ.പി.എഫ്. കണ്ടെത്തുന്നത്. സെക്‌ഷൻ 150, 152, 153, 154 എന്നീ വകുപ്പുകളാണ് കുറ്റക്കാർക്കെതിരേ ചുമത്തുന്നത്. ഒന്നുമുതൽ 10 വർഷംവരെ ജയിൽശിക്ഷ ലഭിക്കും. ഇതിനുപുറമേ റെയിൽവേക്കുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ചെലവ് കുറ്റക്കാരിൽനിന്ന് ഈടാക്കുകയും ചെയ്യും. കൊല്ലത്തിനും പെരിനാടിനുമിടയിൽ അടിക്കടി തീവണ്ടികൾക്കുനേരേ കല്ലേറ് നടക്കുന്ന കണ്ടച്ചിറ റെയിൽവേ ക്രോസിങ് ഭാഗങ്ങളിലും ട്രാക്കുകളിലും റെയിൽവേ സുരക്ഷാസേന പരിശോധന നടത്തി. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഇതുസംബന്ധിച്ച് ബോധവത്കരണങ്ങൾ നടത്തി. ആർ.പി.എഫ്. ഇൻസ്പെക്ടർ ടി.ആർ. അനീഷിന്റെ നേതൃത്വത്തിലാണ് സുരക്ഷാസേന പരിശോധന നടത്തിയത്. To advertise here, Published: 15 Mar 2026, 02:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!