തീർഥാടനത്തിനിടെ ധുരന്ധർ 2 കാണാൻ തീയേറ്ററിൽ കയറി; ലാഭിച്ചത് 1200 രൂപ; രസകരമായ അനുഭവവുമായി യുവാവ്

തീർഥാടനത്തിനിടെ ധുരന്ധർ 2 കാണാൻ തീയേറ്ററിൽ കയറി; ലാഭിച്ചത് 1200 രൂപ; രസകരമായ അനുഭവവുമായി യുവാവ്

M
MathrubhumiSource Link
Lifestyle Desk Last Updated: 23 March 2026, 02:58 PM IST സാമൂഹികമാധ്യമമായ എക്സിലൂടെയാണ് യുവാവ് രസകരമായ അനുഭവം പങ്കുവെച്ചത് മാധവ്, ധുരന്ധർ 2 പോസ്റ്റർ | Photos: X ര ൺവീർ സിങ് നായകനായെത്തിയ ധുരന്ധർ 2 എന്ന ചിത്രത്തെ കുറിച്ചുള്ള സംസാരമാണ് ഇപ്പോൾ എല്ലായിടത്തും. നിരവധി സെലിബ്രിറ്റികളാണ് ചിത്രം കണ്ടതും മികച്ച അഭിപ്രായം പങ്കുവെച്ചതും. ഇപ്പോഴിതാ രസകരമായൊരു വാർത്തയാണ് ധുരന്ധർ 2-മായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. തീർഥാടനത്തിനിടെ ധുരന്ധർ 2 കാണാൻ കയറി 1200 രൂപ ലാഭിച്ച അനുഭവമാണ് യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. To advertise here, മാധവ് യു.എസ്. എന്നയാളാണ് എക്‌സിൽ തന്റെ അനുഭവം പങ്കുവെച്ചത്. ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കാണ് തീർഥാടനത്തിനായി ഇയാൾ പോയത്. സ്ഥലത്തെത്തിയപ്പോഴാണ് തീർഥാടനം താത്കാലികമായി നിർത്തിവെച്ചതായി അറിഞ്ഞത്. തുടർന്ന് അന്ന് അവിടെ തങ്ങാനായി മാധവ് ഹോട്ടൽ മുറി അന്വേഷിച്ചു. എന്നാൽ 1500 രൂപയാണ് ഹോട്ടൽമുറിയുടെ നിരക്കെന്നും അതിനാൽ മുറിയെടുത്തില്ലെന്നും യുവാവ് കുറിച്ചു. തുടർന്നാണ് മാധവ് ധുരന്ധർ 2 കാണാനായി തീയേറ്ററിൽ കയറിയത്. 300 രൂപയുടെ ടിക്കറ്റെടുത്താണ് ഇയാൾ സിനിമയ്ക്ക് കയറിയത്. നാല് മണിക്കൂർ ദൈർഘ്യമുള്ള സിനിമ കണ്ട് കഴിഞ്ഞ് പുലർച്ചെ മൂന്ന് മണിക്ക് നേരെ പോയി ക്ഷേത്രദർശനത്തിനായി വരി നിന്നുവെന്നും അദ്ദേഹം പറഞ്ഞു. 1500 രൂപയ്ക്ക് മുറിയെടുക്കാതെ 300 രൂപയുടെ സിനിമാ ടിക്കറ്റെടുത്തതിലൂടെ താൻ 1200 രൂപ ലാഭിച്ചുവെന്നാണ് മാധവ് അവകാശപ്പെട്ടത്. Content Highlights: A X (formerly Twitter) user named Madhav U.S. has gone viral after sharing how he saved ₹1200 during his trip to the Mata Vaishno Devi shrine. When the pilgrimage was temporarily halted and local hotels quoted ₹1500 for a room, Madhav opted to watch the 4-hour-long blockbuster Dhurandhar 2. Spending only ₹300 on a movie ticket, he stayed in the theatre until 3 AM before heading straight to the shrine's queue, effectively skipping the expensive hotel stay. Published: 23 Mar 2026, 02:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തീർഥാടനത്തിനിടെ ധുരന്ധർ 2 കാണാൻ തീയേറ്ററിൽ കയറി; ലാഭിച്ചത്… | Boolokam