BoolokamBoolokam
തുഖ്ബ കെഎംസിസി മരണാനന്തര ആനുകൂല്യം കൈമാറി

തുഖ്ബ കെഎംസിസി മരണാനന്തര ആനുകൂല്യം കൈമാറി

M
MathrubhumiSource Link
മൈനാഗപ്പള്ളി/ദമ്മാം: കെഎംസിസി തുഖ്ബ സെൻട്രൽ കമ്മിറ്റി ഹിമായ തുഖ്ബ സാമൂഹ്യ സുരക്ഷ പദ്ധതി അംഗമായിരിക്കെ മരണപ്പെട്ട ഇടവനശ്ശേരി സ്വദേശി മുഹമദ് കുഞ്ഞിന്റെ കുടുംബത്തിനുള്ള മരണാനന്തര അനുകൂല്യം കൈമാറി. To advertise here, ഹിമായ പദ്ധതിയിൽ നിന്നുള്ള ഒരു ലക്ഷം രൂപയുടെ ആദ്യഘട്ട വിഹിതം മുസ്ലിം ലീഗ് കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഖുറൈശി മൈനാഗപ്പള്ളി പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഇടവനശ്ശേരി സലാഹുദ്ധീനു കൈമാറി. നിയോജകമണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പോരുവഴി ഹുസൈൻ, സെക്രട്ടറി മുകളുംപുറം അബ്ദുസ്സലാം, ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, മുസ്ലീം ലീഗ് നേതാക്കളായ അബ്ദുസമദ് മുകളുംപുറം, ഉമറുൽ ഫാറൂഖ്, ഷാജി പൂക്കുഞ്ഞ് എന്നിവർ പങ്കെടുത്തു. സൗദി കിഴക്കൻ പ്രവിശ്യയിൽ തുഖ്ബ കെഎംസിസി നടത്തി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി ഹിമായ പത്താം വർഷത്തിലേക്ക് നടക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് നിരവധി ആനുകൂല്യങ്ങൾ നടപ്പാക്കി വരുന്നതായും പ്രവാസികളുടെ മക്കൾക്ക് സിവിൽ സർവ്വീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലക്ക് സ്‌കോളർഷിപ്പ് അടക്കം. നൽകി വരുന്നതായും കെഎംസിസി ഭാരവാഹികൾ വ്യക്തമാക്കി. Content Highlights: Thukhba KMCC distributed the first phase of the Himaya benefit worth 1 Lakh INR., The financial aid was provided to the family of the late Muhammad Kunhi from Idavanasheri., Himaya project is celebrating its 10th anniversary with expanded welfare initiatives., The scheme provides scholarships for civil service and higher education to children of expatriates. Published: 03 May 2026, 10:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തുഖ്ബ കെഎംസിസി മരണാനന്തര ആനുകൂല്യം കൈമാറി — Mathrubhumi | B… | Boolokam