വടകര : തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ പ്രതീതിയുണ്ടായിരുന്നു വടകരയിൽ. വോട്ടെണ്ണിയപ്പോൾ പക്ഷേ, കെ.കെ. രമയുടെ സമ്പൂർണ ആധിപത്യം. കഴിഞ്ഞതവണത്തെക്കാൾ ഭൂരിപക്ഷമുയർത്തി രമ വിജയത്തിന് തിളക്കംകൂട്ടി. 2021-ൽ 7491 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു രമയ്ക്ക്. ഇത്തവണ അത് 14,862 വോട്ടായി ഉയർന്നു. ഏതാണ്ട് ഇരട്ടിയോളം വർധന. പാർട്ടിയിലും മുന്നണിയിലും ഭിന്നതയുണ്ടെന്ന പ്രചാരണങ്ങളുടെയെല്ലാം വായടിപ്പിക്കുന്നതായി യു.ഡി.എഫിനും ആർ.എം.പി.ഐ.ക്കും ഈ നേട്ടം. ആകെ പോൾചെയ്ത വോട്ടിന്റെ 48.97 ശതമാനവും കെ.കെ. രമ നേടി. ആർ.ജെ.ഡി.യുടെ എം.കെ. ഭാസ്കരൻ നേടിയത് 38.59 ശതമാനം വോട്ട്. തപാൽവോട്ടിൽമാത്രമാണ് എം.കെ. ഭാസ്കരൻ മുന്നിട്ടുനിന്നത്. ആകെയുള്ള 2579 തപാൽവോട്ടിൽ 1182 വോട്ട് ഭാസ്കരൻ നേടി. കെ.കെ. രമ 1169 വോട്ടും. വോട്ടിങ് യന്ത്രത്തിലെ ആകെയുള്ള 1,40,600 വോട്ടിൽ രമ 68,948 വോട്ട് നേടിയപ്പോൾ ഭാസ്കരന് 54,073 വോട്ടാണ് ലഭിച്ചത്. വടകര മണ്ഡലത്തിൽ വോട്ടെണ്ണിത്തുടങ്ങിയപ്പോൾതന്നെ രമ ലീഡെടുത്തു. ആദ്യ റൗണ്ടിൽ 2249 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. പക്ഷേ, ആദ്യറൗണ്ടിലെ മേൽക്കൈയിൽ രമയ്ക്ക് ആകെ ലീഡ് 1904 വോട്ട്. മൂന്നാം റൗണ്ട് മുതൽ രമ വീണ്ടും ലീഡുയർത്തി. ഏറാമല, ഒഞ്ചിയം പഞ്ചായത്തുകൾ കഴിഞ്ഞതോടെ രമയുടെ ലീഡ് അയ്യായിരം കടന്നു. ആറ് റൗണ്ട് പിന്നിട്ടപ്പോൾ 6944, ഏഴ് റൗണ്ടിൽ 7347, എട്ട് റൗണ്ടിൽ 9379, ഒൻപതിൽ 9582 എന്നിങ്ങനെയായി ലീഡ്. 12 റൗണ്ട് പിന്നിട്ടപ്പോൾ ലീഡ് 13,771 വോട്ടായി. ഒടുവിൽ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ പതിനയ്യായിരത്തിനടുത്ത് വോട്ടിന്റെ മേൽക്കൈ. To advertise here, ടി.പി. സ്മൃതിമണ്ഡപത്തിൽ വികാരാധീനയായി രമ മേയ് നാല് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വദിനമായതിനാൽ രാവിലെമുതൽ പാർട്ടിനേതാക്കളും പ്രവർത്തകരും ഒഞ്ചിയത്തെ തൈവച്ചെപറമ്പിൽ വീട്ടിലെത്തിയിരുന്നു. വീട്ടുമുറ്റത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം രമ വീട്ടിലിരുന്നുതന്നെ തിരഞ്ഞെടുപ്പുഫലം സംബന്ധിച്ച വാർത്ത ടി.വി.യിൽ കണ്ടു. 11 മണിയോടെ ലീഡ് പതിനായിരത്തിലേക്ക് അടുക്കുന്ന വാർത്തവന്നതോടെ രമ വീണ്ടും പുറത്തേക്കിറങ്ങി. സ്മൃതിമണ്ഡപത്തിലെ ടി.പി.യുടെ പ്രതിമയ്ക്കുമുന്നിൽ കുറച്ചുനേരം തലകുമ്പിട്ടുനിന്നു. മുഷ്ടിചുരുട്ടി പ്രിയസഖാവിനെ അഭിവാദ്യംചെയ്യുമ്പോഴേക്കും മാധ്യമപ്രവർത്തകരും കൂടുതൽ പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തി. അപ്പോഴേക്കും പാർട്ടി പ്രവർത്തകർ ആഘോഷം തുടങ്ങി. മാധ്യമപ്രവർത്തകരോട് സംസാരിച്ചശേഷം മണ്ഡലം യു.ഡി.എഫ്. ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണനും മറ്റ് നേതാക്കൾക്കുമൊപ്പം വോട്ടെണ്ണൽകേന്ദ്രമായ മടപ്പള്ളി കോളേജിലെത്തി. Published: 05 May 2026, 04:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തുടക്കംമുതൽ കുതിപ്പ്... കെ.കെ. രമയ്ക്ക് തിളക്കമാർന്ന രണ്ടാമൂഴം
M
MathrubhumiSource Link
about 2 hours ago