തുടക്കഭാഗവും ടാർ ചെയ്യാമായിരുന്നു

തുടക്കഭാഗവും ടാർ ചെയ്യാമായിരുന്നു

M
MathrubhumiSource Link
കങ്ങഴ : പുതുതായി നിർമിച്ച പത്തനാട്-മൂലേപ്പീടിക-ഇടയിരിക്കപ്പുഴ റോഡിന്റെ തുടക്കഭാഗമായ പത്തനാട് പഞ്ചായത്ത് ജങ്ഷനുസമീപം ടാർചെയ്യാത്തത് ബുദ്ധിമുട്ടാകുന്നു. മണിമല റോഡുമായി ചേരുന്ന ഭാഗം ഒഴിച്ചിട്ടത് വാഹനയാത്രികർക്കും കാൽനടയാത്രികർക്കും വെല്ലുവിളിയാണ്. To advertise here, മൂലേപ്പീടിക റോഡിൽനിന്ന്‌ വരുന്ന വാഹനങ്ങൾ പത്തനാട് കവലയിലേക്ക് തിരിയുമ്പോൾ വാഹനങ്ങളുടെ ടയർ റോഡിന് വെളിയിലേക്ക് ചാടുന്നതും പതിവാണ്. ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്. റോഡ് നവീകരിച്ചപ്പോൾ ടാറിങ്ങിന്റെ ഉയരം കൂടി. വളവുതിരിഞ്ഞ് മണിമല റോഡിലേക്ക് കയറുമ്പോൾ ടയർ ടാറിങ്ങിന്റെ വെളിയിലേക്ക് ചാടുന്നതാണ് പ്രശ്നം. ഈ ഭാഗത്ത് കലുങ്കും ഓടയുമുണ്ട്. പഞ്ചായത്ത് ഓഫീസ് ഭാഗത്തുനിന്ന്‌ ഒഴുകിവരുന്ന വെള്ളവും മണ്ണും ഇവിടെ കെട്ടിക്കിടക്കുകയാണ്. മഴയ്ക്കുശേഷം മണ്ണും ചെളിയും മണിമല റോഡിൽ നിരക്കും. റോഡ് പണിതപ്പോൾ ഈ ഭാഗത്തുകൂടി ടാർചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ചെയ്യുമെന്നാണ് അന്ന് പറഞ്ഞത്. ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ തയ്യാറായില്ല. Published: 05 Apr 2026, 12:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തുടക്കഭാഗവും ടാർ ചെയ്യാമായിരുന്നു — Mathrubhumi | Boolokam | Boolokam