തുണിസംഭരണശാലയിൽ വൻ തീപ്പിടിത്തം

തുണിസംഭരണശാലയിൽ വൻ തീപ്പിടിത്തം

M
MathrubhumiSource Link
തിരുപ്പൂർ : തിരുപ്പൂരിനടുത്ത് മംഗലത്ത് പാഴ്ത്തുണികൾ സൂക്ഷിക്കുന്ന വലിയ സംഭരണശാലയിൽ ബുധനാഴ്ച വൻ തീപ്പിടിത്തം. വീരകുമാർ (36) എന്ന വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് സംഭവം. To advertise here, രാവിലെ അഞ്ചുമണിയോടെ പൂട്ടിക്കിടന്ന ഗോഡൗണിൽനിന്ന് കറുത്തപുക ഉയരുന്നത് കണ്ട പരിസരവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് ഏഴുമണിക്കൂറിലേറെ നടന്ന ശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. അതിലുണ്ടായിരുന്ന തുണികൾ പൂർണമായി കത്തിയെരിഞ്ഞതുകൂടാതെ കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്. Published: 26 Mar 2026, 03:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തുണിസംഭരണശാലയിൽ വൻ തീപ്പിടിത്തം — Mathrubhumi | Boolokam | Boolokam