തുരുത്തിയിലെ മരക്കമ്പനിയിൽ വൻ തീപ്പിടിത്തം: ലക്ഷങ്ങളുടെ നാശം

തുരുത്തിയിലെ മരക്കമ്പനിയിൽ വൻ തീപ്പിടിത്തം: ലക്ഷങ്ങളുടെ നാശം

M
MathrubhumiSource Link
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി തുരുത്തിയിലെ ചമ്പക്കര മരക്കമ്പനിയിൽ വൻ തീപ്പിടിത്തം. ബുധനാഴ്ച പുലർച്ചെയാണ് തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. To advertise here, പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന വളരെ പാടുപെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് തലശ്ശേരിയിൽനിന്നും തളിപ്പറമ്പിൽനിന്നുമെത്തിയ ഓരോ യൂണിറ്റുകളും ചേർന്നാണ് രാവിലെ ഒൻപതോടെ തീയണച്ചത്. പ്രദീപൻ-ഹംസ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം തുടങ്ങിയിട്ട് മൂന്ന് മാസം മാത്രമാണായത്. പ്ലൈവുഡ് കമ്പനികളിൽ ഉത്പന്നങ്ങൾ നിർമിക്കുമ്പോൾ ബാക്കിവരുന്ന അസംസ്കൃത സാധനങ്ങൾ ശേഖരിച്ച് പ്രത്യേക യന്ത്രസംവിധാനങ്ങളുടെ സഹായത്താൽ വിറക് ഉത്‌പന്നങ്ങളാക്കി മാറ്റുന്ന കമ്പനിയാണിത്. ഇതിനായി സൂക്ഷിച്ച ടൺകണക്കിന് മരാധിഷ്ഠിത അസംസ്കൃത വസ്തുക്കളാണ് കത്തിയമർന്നത്. ഉണങ്ങിയ ഉത്പന്നമായതിനാൽ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. ‍ ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക കണക്ക്. കമ്പനിക്കുള്ളിലെ യന്ത്രസാമഗ്ര‍ികൾ തീപ്പിടിത്തത്തിൽ രക്ഷപ്പെട്ടത് ആശ്വാസമായി. വിവിധ ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന കമ്പനിയിൽ പത്തോളം തൊഴിലാളികൾ ഒരേ സമയം പണിയെടുക്കുന്നുണ്ടായിരുന്നു. അഗ്നിരക്ഷാസേന കണ്ണൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.വി. പവിത്രൻ, അസി. സ്റ്റേഷൻ ഇൻസ്പെക്ടർമാരായ കെ. രാജീവൻ, പി.പി. ജോൺ, ജി.ഡി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. Published: 02 Apr 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തുരുത്തിയിലെ മരക്കമ്പനിയിൽ വൻ തീപ്പിടിത്തം: ലക്ഷങ്ങളുടെ നാശ… | Boolokam