കൃഷിയുണ്ടെന്ന വിവരം പെരിയാർവാലി അധികൃതരെ അറിയിച്ചില്ല To advertise here, മുളന്തുരുത്തി : പെരിയാർവാലി കനാലിലെ വെള്ളം എത്തി പൈങ്ങാരപ്പിള്ളി പാടശേഖരത്തിൽ പാകമായ നെൽകൃഷി നശിച്ചു. വെള്ളം തുറന്നുവിടുന്നതിനുമുൻപ് ഏതൊക്കെ ഭാഗങ്ങളിൽ വെള്ളംവിടുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നറിയിക്കാൻ പെരിയാർവാലി ഉദ്യോഗസ്ഥർ കൃഷിഭവനുകളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിവരം അറിയിച്ചിരുന്നില്ല. 60 സെന്റിൽ കൃഷിയിറക്കിയ പൈങ്ങാരപ്പിള്ളിമനയിൽ എം.എൻ. ശരബിന്ദുവിന്റെ കൊയ്യാറായ നെൽകൃഷിയാണ് നശിച്ചത്. കൊയ്തെടുക്കാൻ പാകമായ 800 കിലോഗ്രാം നെല്ലെങ്കിലും നശിച്ചു പോയതായി കർഷകൻ പറഞ്ഞു. വേനൽ കടുത്തതോടെ പെരിയാർവാലികനാൽ തുറന്നു വിടണമെന്ന ആവശ്യം വിവിധയിടങ്ങളിലെ കൃഷിക്കാർ ഉന്നയിച്ചിരുന്നു. ഇതൊക്കെ പരിഗണിച്ച് ഏതൊക്കെ പ്രദേശങ്ങളിലാണ് പെരിയാർവാലി കനാൽവെള്ളം തുറന്നു വിടുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ട് പെരിയാർവാലി കനാൽ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട കൃഷിഭവനുകളോട് തേടിയിരുന്നു. എന്നാൽ മുളന്തുരുത്തി കൃഷിഭവനിൽനിന്നും ഇതിനുള്ള മറുപടി നൽകാതിരുന്നതോടെ പൈങ്ങാരപ്പിള്ളി പാടശേഖരത്തിലേക്കും കനാൽവെള്ളം തുറന്നുവിട്ടു. വെള്ളം തുറന്നുവിട്ടതോടെ താഴ്ന്നനിരപ്പിലെ പാടങ്ങളിലെ കൃഷികൾ വെള്ളക്കെട്ടിലായി. ഇതോടെ വിവരം കർഷകർ നേരിട്ട് പെരിയാർവാലി കനാൽ ഉദ്യോഗസ്ഥരെ അറിയിച്ചതിനാലാണ് ഈ ഭാഗത്തേക്കുള്ള വെള്ളം തടഞ്ഞതും കൂടുതൽ കൃഷി നശിക്കാതിരുന്നതെന്നും കർഷകർ ചൂണ്ടിക്കാട്ടി. സൗകര്യമായി കൊയ്ത്തുമെതിയന്ത്രം ഇറക്കാവുന്ന പാടത്ത് വെള്ളക്കെട്ടായതോടെ യന്ത്രം ഇറക്കുന്നതുപോലും വലിയ പ്രയാസമായിമാറിയെന്ന് കർഷകൻ ശരബിന്ദു ചൂണ്ടിക്കാട്ടി. Published: 17 Mar 2026, 03:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തുറന്നുവിട്ട കനാൽവെള്ളത്തിൽ കൊയ്യാറായ നെൽകൃഷി നശിച്ചു
M
MathrubhumiSource Link
about 2 months ago