തൂതപ്പൂരം: ഇക്കുറിയുമെത്തും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

തൂതപ്പൂരം: ഇക്കുറിയുമെത്തും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

M
MathrubhumiSource Link
ഏക്കത്തുക 10 ലക്ഷം രൂപ To advertise here, ലേലംവിളിച്ചെടുത്തത് 'ബി' വിഭാഗത്തിലെ മൂച്ചിത്തോട്ടം പൂരാഘോഷക്കമ്മിറ്റി ചെർപ്പുളശ്ശേരി : തൂതപ്പൂരത്തിന് ഇത്തവണയും ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും. ഇക്കുറി 10 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചെടുത്തത് 'ബി' വിഭാഗത്തിലെ മൂച്ചിത്തോട്ടം പൂരാഘോഷക്കമ്മിറ്റിയാണ്. ഇതാദ്യമായാണ് 'മൂച്ചിത്തോട്ടം' തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിനെത്തിക്കുന്നതെന്ന് പൂരാഘോഷക്കമ്മിറ്റി പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി സി. അനന്തനാരായണൻ എന്നിവർ അറിയിച്ചു. തൂതപ്പൂരത്തിലെ സ്ഥിരസാന്നിധ്യമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. തെച്ചിക്കോട്ടുകാവ് ദേവസ്വം ഓഫീസിൽ നടന്ന ലേലംവിളിയിൽ തൂതപ്പൂരം 'ബി' വിഭാഗത്തിലെ വടക്കുംമുറിദേശം, കിഴക്കേ തെക്കുംമുറിദേശം പൂരക്കമ്മിറ്റികളും പങ്കെടുത്തിരുന്നു. കഴിഞ്ഞവർഷം 'ബി' വിഭാഗത്തിലെ വടക്കുംമുറിദേശം, 12,12,122 രൂപയുടെ റെക്കോഡ് ഏക്കത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ലേലം വിളിച്ചെടുത്തിരുന്നു. 2024-ൽ കിഴക്കേ തെക്കുംമുറി ദേശമാണ് തെച്ചിക്കോട്ട് രാമചന്ദ്രനെ തൂതപ്പൂരത്തിനെത്തിച്ചിരുന്നത്. മേയ് 12-നാണ് തൂതപ്പൂരം. മാങ്ങോട് പൂരത്തിനുമെത്തും, ഏക്കത്തുക 6.15 ലക്ഷം മാങ്ങോട് ഭഗവതിക്ഷേത്രത്തിലെ പൂരത്തിനുമെത്തുന്നുണ്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. മാങ്ങോട് ദേശം പടിഞ്ഞാറൻവേലയിൽ ക്ഷേത്രചരിത്രത്തിലെ റെക്കോഡ് ഏക്കത്തിനാണ്‌ രാമചന്ദ്രനെ ലേലം വിളിച്ചെടുത്തത്. ഏക്കത്തുക 6.15 ലക്ഷം രൂപയാണ്. തെച്ചിക്കോട്ടുകാവ് ദേവസ്വം ഓഫീസിൽനടന്ന ലേലംവിളിയിൽ തൃശ്ശൂർ പാഞ്ഞാൾ ഉത്രത്തിൽക്കാവ് പൂരക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ അഞ്ച് കമ്മിറ്റികൾ പങ്കെടുത്തിരുന്നു. കാൽനൂറ്റാണ്ടിനുശേഷമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മാങ്ങോട് പടിഞ്ഞാറൻവേലയിൽ തിടമ്പേറ്റുന്നത്. വെള്ളിനേഴി വടക്കൻവേലയിൽ എട്ടുതവണ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ തിടമ്പേറ്റിയിട്ടുണ്ട്. വീരമംഗലം തെക്കൻവേലയിലും മാങ്ങോട് പടിഞ്ഞാറൻ വേലയിലും രാമചന്ദ്രൻ തിടമ്പേറ്റിയിരുന്നു. ഏപ്രിൽ ഒന്നിനാണ് 30 ആനകൾ അണിനിരക്കുന്ന മാങ്ങോട് പൂരം. വീരമംഗലം തെക്കൻവേലയിൽ ഊട്ടോളി രാമനും വെള്ളിനേഴി വടക്കൻവേലയിൽ ചിറയ്ക്കൽ കാളിദാസനും ചമ്മന്നൂർ കിഴക്കൻവേലയിൽ ഗുരുവായൂർ രാജശേഖരനും തിടമ്പേറ്റും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൂതപ്പൂരം: ഇക്കുറിയുമെത്തും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ —… | Boolokam