തൂതയിലെ പുതിയ പാലം തുറന്നു

തൂതയിലെ പുതിയ പാലം തുറന്നു

M
MathrubhumiSource Link
ആലിപ്പറമ്പ് : തൂതപ്പാലത്തിന് സമാന്തരമായി നിർമിച്ച പുതിയ പാലം, നാടിന്റെ ആഘോഷമായി നടന്ന ചടങ്ങിൽ ഷൊർണൂർ എം.എൽ.എ. പി. മമ്മിക്കുട്ടി തുറന്നുകൊടുത്തു. ചെർപ്പുളശ്ശേരി നഗരസഭാധ്യക്ഷ കെ.ടി. ജംസിയ അധ്യക്ഷയായി. വൈസ് ചെയർപേഴ്‌സൺ സി. ജയകൃഷ്ണൻ, നഗരസഭ മുൻ അധ്യക്ഷൻ പി. രാമചന്ദ്രൻ, കൗൺസിലർ കെ. സിന്ധു, സി.പി.എം. ചെർപ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ. നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. To advertise here, തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി നവീകരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ അതിർത്തിയിൽ തൂതപ്പുഴയ്ക്ക് കുറുകേ പുതിയ പാലം നിർമിച്ചത്. നാലുവരിപ്പാത പ്രയോജനപ്പെടണമെങ്കിൽ നിലവിലെ വീതികുറവായ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്ന പദ്ധതിനിർദേശത്തെത്തുടർന്നാണ് പുതിയപാലം നിർമിച്ചത്. 10 മീറ്റർ വീതിയും കിഴക്കുഭാഗത്ത് നടപ്പാതയും 140 മീറ്റർ നീളവുമുള്ള പാലമാണ് നാടിന് സമർപ്പിച്ചത്. പുതിയപാലത്തിലും ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച നിലവിലെ പാലത്തിൽക്കൂടിയും നാലുവരിപ്പാതയിലെ ഗതാഗതക്രമീകരണം നിലവിൽ വരുന്നതോടെ കാലങ്ങളായി തൂതപ്പാലത്തിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകും. റീ-ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി കെ.എസ്.ടി.പി. ലോകബാങ്കിന്റെ സഹായധനത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 36.6 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഡിവൈഡർ നിർമിച്ച് നാലുവരിയാക്കി നവീകരിക്കുന്നതിനും ചെർപ്പുളശ്ശേരി കാക്കത്തോടിന് കുറുകെയുള്ള പാലവും തൂതയിലെ പുതിയപാലവും ഉൾപ്പെടെയുള്ള പദ്ധതിക്ക് 325 കോടി രൂപയാണ് ആകെ പദ്ധതിച്ചെലവ്. Published: 16 Mar 2026, 03:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!