തൂഫാനും മീരയ്ക്കും ആൺകുഞ്ഞ്; കുര്യോട്ടുമലയിൽ ആഹ്‌ളാദം

തൂഫാനും മീരയ്ക്കും ആൺകുഞ്ഞ്; കുര്യോട്ടുമലയിൽ ആഹ്‌ളാദം

M
MathrubhumiSource Link
കൊല്ലം: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കുര്യോട്ടുമലയിലെ സർക്കാർ ഫാമിൽ മീര ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കടുംബ്രൗൺ നിറത്തിൽ നെറ്റിയിലൊരു വെള്ളച്ചുട്ടിയുമായി പിറന്ന കുട്ടിക്കുതിരയ്ക്ക് പേരിട്ടിട്ടില്ല. സർക്കാർ ഫാമിൽ ആദ്യമായാണ് കുതിര കുഞ്ഞിന് ജന്മം നൽകുന്നതെന്ന് ഫാമിലെ ഡോ. സുരേഷ്‌കുമാർ പറഞ്ഞു. To advertise here, മാർവാലി എന്ന നാടൻ ഇനത്തിൽപ്പെട്ട കുതിരയാണ് മീര. അതേ ഇനത്തിൽപ്പെട്ട തൂഫാൻ എന്ന ആൺകുതിരയുടെ കുട്ടിയാണിത്. 11 മാസത്തെ ഗർഭകാലം കഴിഞ്ഞാണ് കുഞ്ഞ് ജനിച്ചത്. ലക്ഷണമൊത്ത മാർവാലി ഇനമാണ് കുഞ്ഞെന്നും ഡോക്ടർ പറഞ്ഞു. നാലു കുതിരകളാണ് ഫാമിലുള്ളത്. രണ്ടെണ്ണം വിദേശ ജനുസ്സിൽപ്പെട്ടതാണ്. മായയും നക്‌സോസും. ഇവർക്ക് പാസ്പോർട്ട് അടക്കം എല്ലാ രേഖയുമുണ്ട്. ഫാമിൽ വരുന്ന സഞ്ചാരികൾക്ക് കുതിരസവാരി ചെയ്യാം. മൂന്നു റൗണ്ടിന് 50 രൂപയാണ് നിരക്ക്. കുതിരസവാരി പഠിക്കാൻ 15 ദിവസത്തെ കോഴ്സുമുണ്ട്. 5000 രൂപയാണ് ഫീസ്. കുതിരകൾക്കു പുറമേ 600 പശുക്കൾ, ഒട്ടകപ്പക്ഷി, അലങ്കാരമത്സ്യങ്ങൾ, ചെടികൾ എന്നിവയും ഫാമിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. 106 ഏക്കറിൽ പരന്നുകിടക്കുന്ന കാമ്പസിൽ താമസിക്കാൻ രണ്ട് എ.സി.റൂമും ഒരു നോൺ എ.സി. റൂമും ഉണ്ട്. 1,000 രൂപയും 750 രൂപയുമാണ് റേറ്റ്. ഫോൺ: 90740 94601. Content Highlights: First-ever horse birth recorded at the Kuriyottumala Government Farm. The foal belongs to the rare Marwari breed. Farm features include horse riding, exotic animals, and accommodation facilities. Accessible tourism spot spanning 106 acres in Kollam district. Published: 30 Mar 2026, 09:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൂഫാനും മീരയ്ക്കും ആൺകുഞ്ഞ്; കുര്യോട്ടുമലയിൽ ആഹ്‌ളാദം — Mat… | Boolokam