തൃക്കരിപ്പൂരിൽ കൊട്ടിക്കലാശം പൊടിപാറി

തൃക്കരിപ്പൂരിൽ കൊട്ടിക്കലാശം പൊടിപാറി

M
MathrubhumiSource Link
: തൃക്കരിപ്പൂർ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി.പി മുസ്തഫയുടെ കൊട്ടിക്കലാശം നീലേശ്വരത്തും എട്ട് പഞ്ചായത്തിലും ലോക്കൽ കേന്ദ്രങ്ങളിലും സംഘടിപ്പിച്ചു. നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ കലാശക്കൊട്ടിൽ പങ്കാളികളായി. നീലേശ്വരത്ത് വൈകീട്ട് കോൺവെന്റ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച റാലി നഗരസഭാ കാര്യാലയം റോഡിൽ സമാപിച്ചു. റോഡ് ഷോയും കൊട്ടിക്കലാശവും ശക്തിപ്രകടനമായി മാറി. തുടർന്ന് നടന്ന യോഗം മുൻ എം.പി. പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. പി.പി. മുഹമ്മദ് റാഫി അധ്യക്ഷനായി. ടി.വി. ശാന്ത, പി. വിജയകുമാർ, പി. ഭാർഗവി, സുരേഷ് പുതിയേടത്ത്, ഷംസുദ്ദീൻ അരിഞ്ചിറ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ചെറുവത്തൂർ മുസ്തഫയുടെ ചിത്രം പതിച്ച ബനിയനും റെഡ് റിബണുകളും പതാകകയുമേന്തി പ്രകടനം നടത്തി. സ്ഥാനാർഥി വി.പി.പി. മുസ്തഫ, എം. രാജഗോപാലൻ എം.എൽ.എ., പി. ജനാർദനൻ. രജീഷ് വെള്ളാട്ട്, മാധവൻ മണിയറ, ടി. നാരായണൻ, മുകേഷ് ബാലകൃഷ്ണൻ. പി. പദ്മിനി , കെ. കണ്ണൻ എന്നിവർ നേതൃത്വം നൽകി. എം. രാജഗോപാലൻ സംസാരിച്ചു. To advertise here, യു.ഡി.എഫ്. : യു.ഡി.എഫ്. സ്ഥാനാർഥി സന്ദീപ് വാരിയരുടെ റോഡ് ഷോ രാവിലെ ചിറ്റാരിക്കാലിൽനിന്ന്‌ തുടങ്ങി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് സന്ദീപ് വാരിയരുടെ യാത്ര. കടുമേനി, മൗക്കോട്, പെരുമ്പട്ട, കാക്കടവ്, ചീമേനി, ചെറുവത്തൂർ. കാലിക്കടവ് എന്നിവിടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷം തൃക്കരിപ്പൂരിലായിരുന്നു കൊട്ടിക്കലാശം. കാലിക്കടവിൽനിന്നും തൃക്കരിപ്പൂർ ബസ്‌സ്റ്റാൻഡിലലെത്തുമ്പോഴേക്കും അലകടലായി മാറി. ഹരിതപതാക ഉയർത്തിപ്പാറിച്ച് പ്രവർത്തകരുടെ ആവേശം അണപൊട്ടിയൊഴുകി. സന്ദീപ് വാരിയർക്കൊപ്പം രാജ് മോഹൻ ഉണ്ണിത്താൻ എം.പി., ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, എ.ജി.സി. ബഷീർ കെ.കെ. രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ തുറന്ന വാഹനത്തിലുണ്ടായിരുന്നു. എൻ.ഡി.എ. : എൻ.ഡി.എ. സ്ഥാനാർഥി രവി കുളങ്ങരയുടെ കൊട്ടിക്കലാശം നീലേശ്വരത്ത് നടന്നു. രാവിലെ തൈക്കടപ്പുറം സ്റ്റോർ ജങ്ഷനിൽനിന്ന്‌ തിരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് തൈക്കടപ്പുറം കോളനി റോഡ്, കോട്ടപ്പുറം വൈകുണ്‌ഠേശ്വര ക്ഷേത്രം, നെഹ്‌റു കോളേജ് പരിസരം, പടിഞ്ഞാറ്റം കൊവ്വൽ, വള്ളിക്കുന്ന്, വട്ടപ്പൊയിൽ എന്നവിടങ്ങിൽ പര്യടനം നടത്തി. വൈകീട്ട് നീലേശ്വരം ടൗണിൽ രവി കുളങ്ങരയുടെ നേതൃത്വത്തിൽ വൻ റോഡ് ഷോയും കൊട്ടിക്കലാശവും നടത്തി. എ. വേലായുധൻ, സാഗർ ചാത്തമത്ത്, ടി.സി. രാമചന്ദ്രൻ, പി.യു. വിജയകുമാർ, രാജീവൻ ചീമേനി, ടി. രാധാകൃഷ്ണൻ, എ.കെ. ചന്ദ്രൻ, അഡ്വ. രഞ്ജിത്ത്, സി.എം. ഗോപിനാഥ്, നാരായണൻ മയ്യൽ, ഗോകുൽദാസ്, മനോജ് കപ്പണയിൽ, രവിചന്ദ്രൻ വി.വി. മനോജ് മോഹൻ, കോഡിനേറ്റർ രമണി രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃക്കരിപ്പൂരിൽ കൊട്ടിക്കലാശം പൊടിപാറി — Mathrubhumi | Boolo… | Boolokam