തൃക്കാരിയൂർ : തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിലെ പത്തുദിവസത്തെ ഉത്സവത്തിന് കൊടിയേറി. To advertise here, ക്ഷേത്രംതന്ത്രി ഭദ്രകാളി മറ്റപ്പിള്ളി പരമേശ്വരൻനമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ശ്രീലകത്തുനിന്ന് വാഹനചൈതന്യത്തെ കൊടിക്കൂറയിലേക്ക് ആവാഹിച്ച് കൊടിമരച്ചുവട്ടിലെ സവിശേഷപൂജയ്ക്ക് ശേഷമായിരുന്നു കൊടിയേറ്റ്. മേൽശാന്തിമാരായ ഇഞ്ചൂർ ശങ്കരൻനമ്പൂതിരി, തോട്ടുവ മരങ്ങാട് കൃഷ്ണൻനമ്പൂതിരി, മാങ്കുളം പുരുഷോത്തമൻനമ്പൂതിരി എന്നിവർ സഹകാർമികരായി. ആനപ്പന്തലിൽ ഗജവീരനെ എഴുന്നള്ളിച്ച് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു കൊടിയേറ്റ്. പഞ്ചാരിമേളത്തിന് നായരമ്പലം നന്ദപ്പൻമാരാരുടെ പ്രമാണത്തിൽ 40-ൽപ്പരം മേളക്കാർ അണിനിരന്നു. കൊടിയേറ്റിനുശേഷം ആചാരാനുഷ്ഠാനപ്രകാരം പൊയ്ക തേവരുടെ നെൽപ്പറയായിരുന്നു ആദ്യം.കലൈ കൃഷ്ണയും അലൈ കൃഷ്ണയും ചേർന്ന് അവതരിപ്പിച്ച നാഗസ്വരത്തിന് പത്തിയൂർ മിഥുനും രേവന്ത് പനവള്ളിയും തവിലിൽ താളമിട്ടു. ഗംഗാതരംഗം വയലിൻ ഫ്യൂഷൻ സംഗീതത്തിലൂടെ മാസ്മരിക പ്രകടനം കാഴ്ചവെച്ച് ഗംഗാശശിധരൻ ആസ്വാദകരെ ആനന്ദത്തിൽ ആറാടിച്ചു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് രാജീവ്‌നായർ നാരേക്കാട്ട്, സെക്രട്ടറി സുമേഷ് നാരായണൻകുട്ടി മുല്ലേപ്പുഞ്ചയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഉത്സവപരിപാടികൾക്ക് നേതൃത്വം നൽകുന്നത്. Published: 16 Mar 2026, 02:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
M
MathrubhumiSource Link
about 2 months ago