അഞ്ചാലുംമൂട് : മീനമാസ സൂര്യന്റെ പൊൻപ്രഭയേറ്റ്് വ്രതശുദ്ധിയോടെ ആയിരങ്ങൾ തൃപ്പനയത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് പുണ്യം നേടി. ഇക്കുറി മീനമാസത്തിലെ ഒന്നാംദിവസമാണ് തൃപ്പനയത്തമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനുള്ള അവസരമൊരുങ്ങിയത്. പുലർച്ചെമുതൽതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങൾ തൃപ്പനയം ദേവീക്ഷേത്രത്തിൽ എത്തിയിരുന്നു. ക്ഷേത്രമൈതാനിയിലും പരിസരപ്രദേശത്തുള്ള വീഥികൾക്ക് ഇരുവശവും പൊങ്കാല അടുപ്പുകൾ നിരന്നിരുന്നു. To advertise here, ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് സി.കെ. ചന്ദ്രബാബു, സെക്രട്ടറി എസ്. മുരളീധരൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ പൊങ്കാലയർപ്പിക്കാൻ എത്തിയവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പകൽ 7.30-ഓടെ ക്ഷേത്ര മേൽശാന്തി ഹരിനമ്പൂതിരി പണ്ടാരയടുപ്പിൽ അഗ്നി പകർന്നു. തുടർന്ന് മറ്റ് അടുപ്പുകളിലേക്കും അഗ്നി പകർന്നു. പത്തുമണിയോടെ പൊങ്കാല അർപ്പണം നടന്നു. ഉത്സവം 22-ന് കെട്ടുകാഴ്ചയോടെ സമാപിക്കും. Published: 16 Mar 2026, 01:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തൃപ്പനയത്തമ്മയ്ക്ക് ആയിരങ്ങൾ പൊങ്കാല അർപ്പിച്ചു
M
MathrubhumiSource Link
about 2 months ago