കൊടകര (തൃശ്ശൂർ): ആളൂർ ഗ്രാമപഞ്ചായത്തിലെ നാലാംവാർഡ് ആനത്തടം വിശ്വനാഥപുരം അമ്പലത്തിന് സമീപം വന്യജീവി ആക്രമണത്തിൽ ആടുകളെ ചത്തനിലയിൽ കണ്ടെത്തി. ചാതേലി മാത്യുവും കുടുംബവും വളർത്തുന്ന നാല് ആടുകളെയാണ് തിങ്കളാഴ്ച്ച പുലർച്ചെ കൊന്നത്. ഒരു ആട്ടിൻകുട്ടിക്ക് പരിക്കുണ്ട്. To advertise here, മരത്തിന്റെ പട്ടിക ഉപയോഗിച്ച് തയ്യാറാക്കിയ കൂടിന്റെ ഉള്ളിലാണ് അടുകളെ സംരക്ഷിച്ചിരുന്നത്. മാത്യു പുലർച്ചെ നാലരയോടെ പശുക്കളെ കറക്കുന്നതിനായി എണീറ്റപ്പോഴാണ് പരിക്കേറ്റ ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടത്. വെളിച്ചമിട്ട് നോക്കിയപ്പോൾ കുറുനരി ഓടിപ്പോകുന്നത് കണ്ടെന്ന് മാത്യു പറഞ്ഞു. മംഗലൻ ജെയ്സന്റെ രണ്ട് ആടുകളും മുള്ളൻകുഴി ജോൺസന്റെയും അറയ്ക്കൽ അനിത അജീഷിന്റെയും ഓരോന്നും ഉൾപ്പടെ എട്ട് അടുകളുമാണ് ഇക്കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ഈ പരിസരത്ത് കൊല്ലപ്പെട്ടതെന്ന് വാർഡംഗം ഷൺമുഖൻ പറഞ്ഞു. Content Highlights: Wild Animal Attack: 4 Goats Killed in Thrissur Village Published: 20 Apr 2026, 10:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തൃശ്ശൂരിൽ നാല് ആടുകളെ കൊന്ന നിലയിൽ; വന്യജീവി ആക്രമണമെന്ന് കർഷകർ
M
MathrubhumiSource Link
20 days ago