തൃശ്ശൂരിൽ യുവതിയെ മദ്യം ഒഴിച്ച് തീകൊളുത്തി കൊല്ലാൻശ്രമിച്ചു; 'സ്പാ' ഉടമ പിടിയിൽ

തൃശ്ശൂരിൽ യുവതിയെ മദ്യം ഒഴിച്ച് തീകൊളുത്തി കൊല്ലാൻശ്രമിച്ചു; 'സ്പാ' ഉടമ പിടിയിൽ

M
MathrubhumiSource Link
തൃശ്ശൂർ: ചാലക്കുടിയിൽ ലിവിങ് ടുഗദർ പങ്കാളിയായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. പേരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ് (34) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ പിടിയിലായത്. വിവാഹവാഗ്ദാനം നൽകി ഒന്നരവർഷമായി കൂടെ താമസിപ്പിച്ചിരുന്ന യുവതിക്കുനേരെയാണ് ഇയാൾ ക്രൂരത കാട്ടിയത്. To advertise here, മാർച്ച് 20-ന് രാത്രി 10 മണിയോടെ വെള്ളാംഞ്ചിറയിലുള്ള വാടകവീട്ടിൽ വെച്ചായിരുന്നു സംഭവം. യുവതിയോട് ഇയാൾക്കുണ്ടായിരുന്ന സംശയമാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് വിവരം. യുവതിക്കുനേരെ മുൻപും ഇയാൾ ശാരീരികമായ ആക്രമണങ്ങൾ നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചാലക്കുടി സൗത്തിൽ 'റെഡ് ചില്ലീസ്' എന്ന പേരിൽ അനധികൃതമായി സ്പാ നടത്തിവരികയായിരുന്നു പ്രതിയായ ശരത്ത് വിഷ്ണു. ഈ സ്പായിലെ മുൻ ജീവനക്കാരിയായിരുന്നു ആക്രമണത്തിന് ഇരയായ യുവതി. യുവതിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ നിയന്ത്രണത്തിൽനിന്ന് രക്ഷപ്പെടാതിരിക്കാൻ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയുടെ മക്കളെ കാണാൻ പോലും അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Content Highlights: A spa owner in Chalakudy has been arrested for attempting to murder his partner by setting her on fire. Published: 21 Mar 2026, 08:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശ്ശൂരിൽ യുവതിയെ മദ്യം ഒഴിച്ച് തീകൊളുത്തി കൊല്ലാൻശ്രമിച്ചു… | Boolokam