തൃശ്ശൂർ വെടിക്കെട്ട് ദുരന്തം; വി.ഡി സതീശൻ പങ്കുവച്ചത് തെറ്റായ ചിത്രം|Fact Check

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം; വി.ഡി സതീശൻ പങ്കുവച്ചത് തെറ്റായ ചിത്രം|Fact Check

തൃശ്ശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോട്ടെ പടക്കശാലയിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ To advertise here, മരിച്ചവരുടെ എണ്ണം 14 ആയി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 12 പേരിൽ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. നാടിനെ നടുക്കിയ ദുരന്തവുമായി ബന്ധപ്പെട്ട് പല പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമാണ്. തെറ്റായ ചിത്രങ്ങളും വീഡിയോകളും ഇതുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കുവച്ചിട്ടുണ്ട്. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിന്‍റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിലെ ചിത്രം ഏതാനും വർഷങ്ങൾക്ക് മുൻപുള്ളതാണ്. എക്സ് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് 2026 ഏപ്രിൽ 21 വൈകുന്നേരം പങ്കുവച്ച പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ സ്ഫോടന സമാനമായി തീയും പുകയും ഉയരുന്നതായി കാണാം. ചിത്രം സൂക്ഷമായി പരിശോധിച്ചാൽ ഇതിന് സമീപത്തായി ചെറിയൊരു മതിലും കെട്ടിടമെന്ന് തോന്നിക്കുന്ന നിർമ്മിതിയും ഉണ്ട്. എന്നാൽ തൃശൂരിൽ സ്ഫോടനം നടന്നത് പാടശേഖരത്തിനകത്ത് ഒരു കരപ്രദേശത്തായിരുന്നു. പാടത്താൽ ചുറ്റപ്പെട്ട ഈ സ്ഥലത്താണ് തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ സാധാരണയായി നിർമ്മിച്ചിരുന്നത്. മാതൃഭൂമി ഡോട്ട് കോം ഇതിന്‍റെ ആകാശദൃശ്യം പകർത്തിയത് ചുവടെ കാണാം. https://cdn.jwplayer.com/v2/media/eteJApW2/poster.mp4?width=320   സതീശന്‍റെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ കാണുന്ന സ്ഥലം വീഡിയോയിൽ നിന്നും വ്യത്യസ്തമാണ്. തുടർന്ന് ഈ ചിത്രത്തിന്‍റെ ഉറവിടം പരിശോധിച്ചു. വിശദമായ അന്വേഷണത്തിൽ ഇതേ ദൃശ്യം ഉൾക്കൊള്ളുന്ന ഒരു വീഡിയോ കണ്ടെത്തി. സിറ്റി ചാനൽ തൃശൂർ എന്ന യൂട്യൂബ് അക്കൗണ്ടിൽ 2024 ഏപ്രിൽ 20ന് ‘തൃശൂർ പൂരം വെടിക്കെട്ട് 2024’  എന്ന തലക്കെട്ടോടെയാണ് ഇത് പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോയുടെ 8:33ാം മിനുറ്റിൽ സതീശൻ പങ്കുവച്ച അതേ ഭാഗം കാണാം. പോസ്റ്റിലെ ചിത്രം വീഡിയോയുമായി താരതമ്യം ചെയ്തത് ചുവടെ നൽകുന്നു. വി.ഡി സതീശന്‍റെ പോസ്റ്റിലെ ചിത്രം താരതമ്യം ചെയ്തത്. ദി ഇന്ത്യൻ എക്സ്പ്രസ്സ് 2024 ഏപ്രിൽ 22ന് നൽകിയ വാർത്തയ്‌ക്കൊപ്പം ഇതേ ചിത്രം നൽകിയിട്ടുണ്ട്. അന്നത്തെ പൂരത്തിനിടെ പോലീസ് അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നാരോപിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പൂരം മണിക്കൂറുകളോളം നിർത്തിവച്ചിരുന്നു. ഇതോടെ അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറിലധികം വൈകിയാണ്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണർ സുധീരനെയും അടിയന്തരമായി സ്ഥലം മാറ്റാൻ ഉത്തരവിട്ടു. പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയ പോലീസിന്റെ നടപടികൾ സർക്കാരിനും എൽഡിഎഫിനും വലിയ രാഷ്ട്രീയ ആഘാതമുണ്ടാക്കിയ സാഹചര്യത്തിലായിരുന്നു ഇതെന്നാണ് വാർത്തയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ തിരിച്ചടി ഒഴിവാക്കാനുള്ള നീക്കമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നതെന്നും പറയുന്ന റിപ്പോർട്ട് താഴെ കാണാം. ഇതിലെ വാർത്താ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്- “ ഉത്സവത്തിൽ ഇതാദ്യമായി പകൽ സമയത്ത് വെടിക്കെട്ട് നടന്നു” എന്നാണ്. ഇന്ത്യൻ എക്സ്പ്രസ്സ് 2024ൽ ഏപ്രിൽ 22ന് നൽകിയ വാർത്തയുടെ സ്ക്രീൻഷോട്ട് 2024ൽ പോലീസ് അമിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നാരോപിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പൂരം നിർത്തിവച്ചിരുന്നു. റവന്യൂമന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും ദേവസ്വം പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ മണിക്കൂറുകൾ വൈകി രാവിലെ 7.10നായിരുന്നു ആദ്യം പാറമേക്കാവിന്‍റെയും പിന്നാലെ തിരുവമ്പാടി വിഭാഗത്തിൻ്റെയും വെടിക്കെട്ടുകൾ നടന്നത്. രണ്ട് വർഷം മുൻപ് പകൽ സമയത്ത് നടന്ന ഈ വെടിക്കെട്ടിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ മുണ്ടത്തിക്കോട്ടുണ്ടായ ദുരന്തത്തിൻറേതെന്ന പേരിൽ വി.ഡി സതീശൻ എക്സിൽ പങ്കുവച്ചിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചു. Content Highlights: Verified that the image shared by VD Satheesan is from 2024, not the 2026 Mundathikode explosion., Confirmed the 2024 image depicts daytime fireworks delayed due to police restrictions., Clarified that the 2026 tragedy occurred in a field, whereas the viral image shows a different location., Provides photographic evidence comparing the 2026 tragedy site with the 2024 event footage. Published: 22 Apr 2026, 08:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം; വി.ഡി സതീശൻ പങ്കുവച്ചത് തെറ്റ… | Boolokam