തെക്കൻ കുരിശുമല തീർഥാടനം ഇന്നു സമാപിക്കും

തെക്കൻ കുരിശുമല തീർഥാടനം ഇന്നു സമാപിക്കും

M
MathrubhumiSource Link
രണ്ടാംഘട്ടം പെസഹ വ്യാഴാഴ്ചയും ദുഃഖവെള്ളിയാഴ്ചയും To advertise here, വെള്ളറട : വിശുദ്ധ കുരിശ് നിത്യജീവിതത്തിന്റെ ഉറവിടം എന്ന സന്ദേശമേകി എട്ടുനാൾ നീണ്ടുനിന്ന തെക്കൻ കുരിശുമല തീർഥാടനത്തിന്റെ ഒന്നാംഘട്ടം ഞായറാഴ്ച സമാപിക്കും. രണ്ടാംഘട്ടം ഏപ്രിൽ രണ്ടിന് പെസഹ വ്യാഴാഴ്ചയും മൂന്നിന് ദുഃഖവെള്ളിയാഴ്ചയും നടക്കും. തീർഥാടനത്തിന്റ ഏഴാംദിവസം സംഗമവേദിയിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് സീറോ മലങ്കരസഭ മേജർ ആർച്ച് ബിഷപ്പ് മോറോൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് മരിയൻ കപ്പേള മുതൽ നെറുകയിൽ വരെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി. വൈകീട്ട് നടന്ന കീർത്തനസന്ധ്യയും പീസ് ഫെസ്റ്റ് എക്‌സലൻസ് അവാർഡ്- 2025 പുരസ്കാര സമർപ്പണവും തീർഥാടന കേന്ദ്രം ഡയറക്ടർ മോൺ. വിൻസെന്റ് കെ.പീറ്റർ ഉദ്ഘാടനം ചെയ്തു. ഫാ. എസ്.എൽ.അരുൺകുമാർ, അനീഷ് എന്നിവർ പ്രസംഗിച്ചു. ഫാ. പീറ്റർ ചക്യത്ത് ഒ.സി.ഡി., മുൻ മന്ത്രി അഡ്വ. ബിനോയ് വിശ്വം, ചരിത്ര രചയിതാവ് പി.ദേവദാസ് എന്നിവർക്ക് പീസ് എക്‌സലൻസ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. തുടർന്ന് വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. നെറുകയിലും സംഗമവേദിയിലും ആരാധനാ ചാപ്പലിലും നടന്ന ദിവ്യബലികൾക്കും മറ്റ് പ്രാർഥനാ ശുശ്രൂഷകൾക്കും ഫാ. ഡി.പി.അരുൺരാജ്, ഫാ. ജിജു ബോസ്‌കോ മോഹൻ, ഫാ. ബ്രൈറ്റ്‌ലിൻ, ഫാ. മൈക്കിൾ രാജ്, മോൺ. ഡോ. ടി.നിക്കോളാസ്, ഫാ. ബെന്നിലൂക്കോസ്, ഫാ. മരിയ മാർട്ടിൻ, ഫാ. റോബിൻ സി.പീറ്റർ, ഫാ. ജോസഫ് വെട്ടുകല്ലേൽ, ഫാ. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. കുരിശുമലയിൽ ഇന്ന് :ദിവ്യകാരുണ്യ ആശീർവാദവും ദിവ്യബലിയും 6.00, ആഘോഷമായ ദിവ്യബലി 7.00, ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി നെയ്യാറ്റിൻകര രൂപത ബിഷപ്പ് എമിറിറ്റസ് ഡോ. വിൻസെന്റ് സാമുവൽ 9.00, ക്രിസ്തീയ സംഗീതാർച്ചന 12.30, ആഘോഷമായ സമൂഹ ദിവ്യബലി 4.00, സമാപന സമൂഹ ദിവ്യബലി നെറുകയിൽ 4.10, തീർഥാടന പതാകയിറക്കൽ 5.30, വിശ്വാസ നൃത്താവിഷ്‌കാരം 5.45, തീർഥാടന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം 6.00, ക്രിസ്ത്യൻ ഡിവോഷണൽ മ്യൂസിക് നൈറ്റ് 8.00.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെക്കൻ കുരിശുമല തീർഥാടനം ഇന്നു സമാപിക്കും — Mathrubhumi | B… | Boolokam