തെക്കൻ ലെബനനിൽ 'ഗാസ മോഡൽ' ബഫർ സോൺ; ലിതാനി നദി വരെ നിയന്ത്രണം വ്യാപിപ്പിക്കാൻ ഇസ്രയേൽ

തെക്കൻ ലെബനനിൽ 'ഗാസ മോഡൽ' ബഫർ സോൺ; ലിതാനി നദി വരെ നിയന്ത്രണം വ്യാപിപ്പിക്കാൻ ഇസ്രയേൽ

M
MathrubhumiSource Link
ടെൽ അവീവ്: തെക്കൻ ലെബനനിൽ പലസ്തീനിലെ ഗാസയ്ക്ക് സമാനമായ രീതിയിൽ ഒരു 'ബഫർ സോൺ' (നിയന്ത്രിത മേഖല) സൃഷ്ടിക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം സൈന്യത്തിന് ഉത്തരവ് നൽകി. ലെബനനിലെ ലിതാനി നദി വരെയുള്ള മേഖലയുടെ നിയന്ത്രണം ഇസ്രയേൽ പ്രതിരോധ സേന ഏറ്റെടുക്കുന്നതോടെ ഈ പ്രദേശത്തെ ഗ്രാമങ്ങൾ  ഇസ്രയേലിന്റെ നിയന്ത്രണത്തിലാകുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. To advertise here, മേഖലയിൽ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനും അതിർത്തിയിലെ ഭീഷണികൾ ഇല്ലാതാക്കാനുമാണ് ഈ നീക്കമെന്ന് ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഗാസയിലെ റഫ, ബെയ്ത് ഹനൂൻ മാതൃകയിൽ അതിർത്തിക്കടുത്തുള്ള എല്ലാ വീടുകളും തകർക്കാനാണ് ഇസ്രയേലിന്റെ തീരുമാനം.  ലിതാനി നദി വരെയുള്ള പ്രദേശത്ത് നുഴഞ്ഞുകയറിയ ഹിസ്ബുള്ളയുടെ 'റദ്വാൻ' സേനയെ തുരത്താനും അവിടെയുള്ള ആയുധശേഖരം നശിപ്പിക്കാനുമാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പുതിയ ബഫർ സോൺ രൂപീകരിക്കുന്നതിന്റെ ഭാഗമായി തെക്കൻ ലെബനനിൽ നിന്ന് ആറ് ലക്ഷത്തിലധികം പേർ കുടിയിറക്കപ്പെട്ടു കഴിഞ്ഞു. ലെബനനിലെ ഇറാൻ സ്വാധീനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ഈ സൈനിക നീക്കം നടത്തുന്നത്. ഭാവിയിൽ ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള സമാധാന കരാർ ഒപ്പിട്ടാലും ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. മേഖലയിലെ മറ്റ് അയൽരാജ്യങ്ങളിലും ഇസ്രയേൽ സമാനമായ ബഫർ സോണുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. പലസ്തീനിലെ ഗാസയിൽ 'യെല്ലോ ലൈൻ' എന്നും വെസ്റ്റ് ബാങ്കിൽ 'സീം സോൺ' എന്നും അറിയപ്പെടുന്ന നിയന്ത്രിത മേഖലകൾ നിലവിലുണ്ട്. സിറിയയിലെ ഗോലാൻ കുന്നുകളിൽ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലായിരുന്ന ബഫർ സോണിന്റെ നിയന്ത്രണം അസദ് ഭരണകൂടത്തിന്റെ പതനത്തോടെ ഇസ്രയേൽ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. Content Highlights: Israel is establishing a buffer zone up to the Litani River in Southern Lebanon., The 2026 strategy aims to dismantle Hezbollah's Radwan force and weapon caches., Over 1 million people displaced in Lebanon due to intensified military operations., Israel seeks to decouple Lebanon from Iranian influence permanently., The move mirrors existing security zones in Gaza, the West Bank, and Golan Heights. Published: 31 Mar 2026, 08:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെക്കൻ ലെബനനിൽ 'ഗാസ മോഡൽ' ബഫർ സോൺ; ലിതാനി നദി വരെ നിയന്ത്രണ… | Boolokam