ആളപായമില്ല To advertise here, പാലോട് : പാലോട് ഭാഗത്തെ റേഷൻകടകളിലേക്കുള്ള സാധനങ്ങൾ കയറ്റിവന്ന വന്ന മിനിലോറി തെങ്കാശിപ്പാതയിൽ മറിഞ്ഞു. നന്ദിയോട് താന്നിമൂടിന് സമീപമാണ് അപകടം നടന്നത്. ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം തെറ്റി റോഡിൽ മറിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സിവിൽ സപ്ലൈസിന്റെ നെടുമങ്ങാട് ഉഴമലക്കൽ ഗോഡൗണിൽനിന്ന് പാലോട്, മടത്തറ ഭാഗത്തുള്ള റേഷൻ കടകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന സാധനങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. പാലോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. Published: 18 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
