തെന്മല :തെന്മല കുടുംബാരോഗ്യകേന്ദ്രത്തിൻെറ പ്രവർത്തനം വൈകീട്ട് ആറുവരെയാക്കി പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. വൈകീട്ട് നാലുവരെയായിരുന്ന ഒ.പി. പ്രവർത്തനമാണ് ആറുവരെയാക്കിയത്. മൂന്ന് ഡോക്ടർമാരും നാല് സ്റ്റാഫ് നഴ്സുമാരും ഫാർമസിസ്റ്റുമാണ് ആശുപത്രിയിലുള്ളത്. ഇതിലെ ഒരു സ്റ്റാഫ് നഴ്സിൻെറ കുറവു നികത്തിയിട്ടുണ്ട്. നേരത്തേയും മൂന്ന് ഡോക്ടറുടെ സേവനമുണ്ടായിരുന്നു. എങ്കിലും ഒ.പി. പ്രവർത്തനം വൈകീട്ട് നാലോടെ അവസാനിക്കുമായിരുന്നു. ഇതോടെ നാട്ടുകാർക്ക് വൈകീട്ട് ആശുപത്രിയെ ആശ്രയിക്കാനാകാത്ത സ്ഥിതിയായിരുന്നു. പലപ്പോഴും ആശുപത്രിയിലെത്തുമ്പോൾ ജീവനക്കാരില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇതോടെ ഇരുപത് കിലോമീറ്റർ ദൂരെയുള്ള പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് പോകേണ്ടിവന്നിരുന്നു. To advertise here, ദേശീയപാതയിൽ അപകടമുണ്ടാകുമ്പോഴും തോട്ടം തൊഴിലാളികളും ആശ്രയിക്കുന്ന ആശുപത്രിയുടെ ഒ.പി.സമയം വർധിപ്പിക്കണമെന്നും നഴ്സുമാരുടെ എണ്ണം കൂട്ടണമെന്നും 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു. Published: 24 Mar 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തെന്മല കുടുംബാരോഗ്യകേന്ദ്രം പ്രവർത്തനം ആറുവരെയാക്കി
M
MathrubhumiSource Link
about 2 months ago