തെന്മലയ്ക്കു വേണം പുതിയ കുടിവെള്ളപദ്ധതി

തെന്മലയ്ക്കു വേണം പുതിയ കുടിവെള്ളപദ്ധതി

M
MathrubhumiSource Link
തെന്മല :തെന്മല ഗ്രാമപ്പഞ്ചായത്തിലെ ഒട്ടേറെ വാർഡുകൾക്ക് കുടിവെള്ളമെത്തിക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ളപദ്ധതി തകർച്ചയിൽ. 1984-ൽ നടപ്പാക്കിയ പദ്ധതി കാലഹരണപ്പെട്ടതോടെ ഒട്ടേറെ വാർഡുകളിൽ കുടിവെള്ളപ്രശ്നം രൂക്ഷമാണ്. To advertise here, കല്ലടയാറ്റിൽനിന്ന് ഒരു കിലോമീറ്റർ ദൂരെയുള്ള, തെന്മല-കുളത്തൂപ്പുഴ പാതയ്ക്കരികിലെ ജല അതോറിറ്റിയുടെ കുടിവെള്ളസംഭരണിയിലേക്കും അവിടെനിന്ന് തെന്മല വനം വകുപ്പ് ഓഫീസിനു സമീപത്തെ മറ്റൊരു ജലസംഭരണിയിലേക്കും വെള്ളമെത്തിച്ചാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഇവിടെനിന്നാണ് പഞ്ചായത്തിലെ ഒട്ടേറെ വാർഡുകളിലേക്ക് കുഴലുകൾവഴി വെള്ളമെത്തിക്കുന്നത്. എന്നാൽ കാലപ്പഴക്കംകൊണ്ട് കുഴലുകൾ മിക്കയിടങ്ങളിലും തകർച്ചയിലാണ്. കൂടുതൽ ദൂരത്തേക്ക് വെള്ളമെത്തിക്കാൻ ഉയർന്ന മർദത്തിൽ വെള്ളമൊഴുക്കുന്നതോടെ പലയിടത്തും ചോർച്ച ശക്തമാണ്. ഇതോടെ പദ്ധതിയെ ആശ്രയിക്കുന്നവർ വേനലിൽ കുടിവെള്ളത്തിനു ബുദ്ധിമുട്ടുകയാണ്. പുത്തൻ പദ്ധതിക്ക്‌ നിവേദനം നൽകി :കുടിവെള്ളപ്രശ്നം പൂർണമായും പരിഹരിക്കുന്നതിന് ജല അതോറിറ്റി പുത്തൻ കുടിവെള്ളപദ്ധതി തെന്മലയിൽ നടപ്പാക്കണമെന്ന്‌ ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ വാർഡുകളിൽ അനുഭവപ്പെടുന്ന കടുത്ത കുടിവെള്ളക്ഷാമത്തിനു പരിഹാരമായി നിലവിൽ തെന്മലയിലുള്ള പദ്ധതിക്കുപകരം കൂടുതൽ ശേഷിയുള്ളതു നടപ്പാക്കണമെന്നാണ് ആവശ്യം. വാർഡ് അംഗങ്ങളായ ആരോമലും സന്തോഷും പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം കഴിഞ്ഞദിവസം പുനലൂർ ജല അതോറിറ്റി അധികൃതർക്ക് കത്തു നൽകി. പദ്ധതിയെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചതും ജലസംഭരണിയുടെ ശേഷി ഉയർത്തേണ്ടതും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുത്തൻ പദ്ധതി നടപ്പാക്കാനായാൽ കൂടുതൽ വാർഡുകളിലേക്ക് ജലം എത്തിക്കാമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. Published: 21 Mar 2026, 12:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെന്മലയ്ക്കു വേണം പുതിയ കുടിവെള്ളപദ്ധതി — Mathrubhumi | Boo… | Boolokam