ചെറായി : മുനമ്പം മേഖലയിൽ തെരുവുനായശല്യം രൂക്ഷം. മുനമ്പം മുസിരിസ് ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് തെരുവുനായ്ക്കൾ ഭീഷണിയാകുകയാണ്. പൊതുവേ കുറച്ച് സഞ്ചാരികൾ മാത്രം എത്തുന്ന ബീച്ചാണ് മുനമ്പം. എന്നാൽ ഇവിടെയെത്തുന്നവർക്ക് തെരുവുനായ്ക്കളെ പേടിച്ച് നടക്കാൻ വയ്യ. പുലിമുട്ടിലും പുലിമുട്ടിനോട് ചേർന്നുള്ള നടപ്പാതയിലും തമ്പടിക്കുന്ന നായ്ക്കൾ ഇടയ്ക്ക് സഞ്ചാരികളുടെ അടുത്തേക്ക് ഓടിയടുക്കാറുണ്ട്. To advertise here, സഞ്ചാരികളിൽ ചിലർ ഭക്ഷണംകൊടുക്കുന്നതു കാരണമാണ് നായ്ക്കൾ ഇവിടംവിട്ട് പോകാത്തത്. നായ്ക്കൾ ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മുനമ്പം ബീച്ചിൽ രണ്ടുപേർക്ക് നായയുടെ കടിയേറ്റിരുന്നു. നായ്ക്കൾ വാഹനങ്ങൾക്ക് കുറുകേ ചാടി പലരും അപകടത്തിൽപ്പെടുന്നുണ്ട്. പഞ്ചായത്ത് ഇടപെട്ട് തെരുവുനായശല്യത്തിന് പരിഹാരം കാണണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. Published: 25 Mar 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തെരുവുനായശല്യത്തിൽ പൊറുതിമുട്ടി മുനമ്പം
M
MathrubhumiSource Link
about 2 months ago