തെരുവുനായ്‌ക്കളിൽ ത്വഗ്രോഗം; കൗൺസിലറുടെ പരാതിയിൽ അന്വേഷണം

തെരുവുനായ്‌ക്കളിൽ ത്വഗ്രോഗം; കൗൺസിലറുടെ പരാതിയിൽ അന്വേഷണം

M
MathrubhumiSource Link
പറക്കോട് : തെരുവുനായ്‌ക്കളിൽ ത്വഗ്രോഗമെന്ന സംശയത്തെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് നായ്‌ക്കളെ പരിശോധിക്കാൻ തുടങ്ങി. To advertise here, അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്‌ക്കളിൽ ത്വഗ്രോഗമെന്ന് സംശയമുണ്ടെന്നും വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മൃഗസംരക്ഷണവകുപ്പ് മന്ത്രിക്ക്‌ അടൂർ നഗരസഭാ കൗൺസിലർ ജോസ് കളീക്കൽ നൽകിയ നിവേദനത്തെ തുടർന്നാണ് പരിശോധന. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറുടെ നിർദേശത്തെത്തുടർന്ന് അടൂർ വെറ്ററിനറി പോളിക്ലിനിക് വെറ്ററിനറി സർജൻ ഡോ. സജിത എസ്.പിള്ള, വെറ്ററിനറി സർജൻ ഡോ. സിസിലി അന്ന ബേസിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പറക്കോട് പ്രദേശത്തുള്ള തെരുവുനായ്‌ക്കളെയാണ് പരിശോധിച്ചത്. പറക്കോട് ഭാഗത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്‌ക്കളിൽ ത്വഗ്രോഗമെന്ന് സംശയമുണ്ടെന്ന തരത്തിലുള്ള വാർത്ത ജനുവരി നാലിന് മാതൃഭൂമി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടൂർ നഗരസഭാ കൗൺസിലർ ജോസ് കളീക്കൽ മന്ത്രിക്ക്‌ നിവേദനം നൽകിയത്. അഞ്ചുദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ പറഞ്ഞു. Published: 31 Mar 2026, 02:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെരുവുനായ്‌ക്കളിൽ ത്വഗ്രോഗം; കൗൺസിലറുടെ പരാതിയിൽ അന്വേഷണം —… | Boolokam