തെളിവുകളൊന്നും ലഭിച്ചില്ല,വിമാനം തകർന്നതായുള്ള റിപ്പോർട്ട് തള്ളി ഛത്തീസ്ഗഡ് സർക്കാർ; പരിശോധന തുടരും

തെളിവുകളൊന്നും ലഭിച്ചില്ല,വിമാനം തകർന്നതായുള്ള റിപ്പോർട്ട് തള്ളി ഛത്തീസ്ഗഡ് സർക്കാർ; പരിശോധന തുടരും

റായ്പുർ: നാരായൺപുരിൽ വിമാനം തകർന്നു വീണുവെന്ന റിപ്പോർട്ടുകൾ തള്ളി ഛത്തീസ്ഗഡ് സർക്കാർ. വിമാനം തകർന്നുവീണതിന്റെ തെളിവുകളൊന്നും തന്നെ ലഭിച്ചില്ലെന്നും വിമാനം തകരുന്നതിന്റെ ശബ്ദം പ്രദേശവാസികൾ കേട്ടതായുള്ള വിവരമില്ലെന്നും സർക്കാർ അറിയിച്ചു. To advertise here, സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചുവെന്ന് എൻഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്ത് നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വ്യോമയാനമന്ത്രാലയവും ഛത്തീസ്ഗഡ് സർക്കാരും ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്താമാക്കി രംഗത്തെത്തിയത്. അതേസമയം ജാഷ്പുർ ജില്ലയിലെ നാരായൺപുരി പ്രദേശത്ത് നിന്ന് പുക ഉയരുന്നതായുള്ള റിപ്പോർട്ടുകൾ ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കളക്ടർ രോഹിത് വ്യാസും എസ്എസ്പി ലാൽ ഉമെന്ദ് സിങ്ങും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസികളിൽ നിന്ന് വിവരം ശേഖരിച്ചു വരികയാണ്. ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ച് കുന്നിൻ ചെരിവുകളിലായി നിരീക്ഷണം നടത്തുന്നുണ്ട്. Content Highlights: Chhattisgarh government officially denies plane crash reports in Narayanpur., No evidence of wreckage or crash sounds reported by local residents., Authorities conducted drone surveillance and field inspections in 2026., Smoke sightings reported in Jashpur district are currently under investigation. Published: 20 Apr 2026, 08:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെളിവുകളൊന്നും ലഭിച്ചില്ല,വിമാനം തകർന്നതായുള്ള റിപ്പോർട്ട്… | Boolokam