തേങ്ങ കയറ്റുമതിയിൽ 40 ശതമാനത്തിന്റെ ഇടിവ്

തേങ്ങ കയറ്റുമതിയിൽ 40 ശതമാനത്തിന്റെ ഇടിവ്

M
MathrubhumiSource Link
പശ്ചിമേഷ്യൻ സംഘർഷം To advertise here, ചെന്നൈ : പശ്ചിമേഷ്യൻ സംഘർഷം കാരണം, തമിഴ്‌നാട്ടിൽനിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള തേങ്ങ കയറ്റുമതിയിൽ 40 ശതമാനത്തിന്റെ ഇടിവുസംഭവിച്ചതായി കർഷകർ. ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽനിന്ന് തേങ്ങ കയറ്റുമതിചെയ്യുന്നത്. മൊത്തം തേങ്ങ കയറ്റുമതിയുടെ 30 ശതമാനവും തമിഴ്‌നാട്ടിൽനിന്നാണ്. 2024-25 സാമ്പത്തികവർഷത്തിൽ തമിഴ്‌നാട്ടിൽനിന്ന് 43 ലക്ഷം ടൺ തേങ്ങ കയറ്റുമതിചെയ്തിരുന്നു. സംഘർഷം തുടങ്ങുന്നതിനുമുൻപ് ഒരുകിലോ തേങ്ങയ്ക്ക് 62 രൂപ കിട്ടിയിരുന്നു. ഇപ്പോൾ 52 രൂപയ്ക്കാണ് മൊത്തവ്യാപാരികൾ വാങ്ങുന്നതെന്നും കർഷകർ പറയുന്നു.തേങ്ങ കയറ്റുമതി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും നാളികേര കർഷകരുടെ സംഘടനയായ തമിഴ്‌നാട് കോക്കനട്ട് ഫാർമേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. Published: 07 Apr 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തേങ്ങ കയറ്റുമതിയിൽ 40 ശതമാനത്തിന്റെ ഇടിവ് — Mathrubhumi | B… | Boolokam