തേനൂറും കുറ്റ്യാട്ടൂർ മാങ്ങ വിപണിയിലെത്തി

തേനൂറും കുറ്റ്യാട്ടൂർ മാങ്ങ വിപണിയിലെത്തി

M
MathrubhumiSource Link
മയ്യിൽ : കുറ്റ്യാട്ടൂർ മാങ്ങ വിപണികളിലെത്തിത്തുടങ്ങി. റോഡരികിലാണ് വില്പന. സീസണിന്റെ തുടക്കത്തിൽ കിലോക്ക്‌ 80 രൂപയാണ് വില. ദേശസൂചികാപദവി ലഭിച്ചതോടെ മാങ്ങ ഇടനിലക്കാരില്ലാതെ വാങ്ങുന്ന പ്രവണത കൂടിയെന്ന് കർഷകർ പറയുന്നു. കുറ്റ്യാട്ടൂർ മാവുകൾ പാട്ടത്തിന് നൽകുന്നതിനു പകരം ഒട്ടേറെ കുടുംബങ്ങളാണ് സ്വന്തംനിലയിൽ മാങ്ങ പറിച്ചുവിൽക്കുന്നത്. To advertise here, ചെക്കിക്കുളം-വടുവൻകുളം-നായാട്ടുപാറ റോഡിൽ മാത്രം 40-ലധികം മാങ്ങവില്പനകേന്ദ്രങ്ങളാണ് വിവിധ കുടുംബങ്ങൾ നേരിട്ട് നടത്തുന്നത്. സമാനമായരീതിയിൽ മയ്യിൽ-കൊളോളം പാതയിലും മയ്യിലിലെ വിവിധ ഉൾനാടൻ റോഡുകളിലും വില്പന നടക്കുന്നുണ്ട്. കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദക കമ്പനി മാങ്ങയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം നടത്തുന്നതായി മാനേജിങ് ഡയറക്ടർ വി.ഒ. പ്രഭാകരൻ പറഞ്ഞു. കുറ്റ്യാട്ടൂർ കൃഷിഭവൻ, പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നതിനെതിരേ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അധധികൃതമായി മാങ്ങ പഴുപ്പിക്കുന്നതിനെതിരേ നടപടി പ്രകൃതിദത്തമായി പഴുപ്പിക്കുന്ന മാങ്ങകളുടെ വില്പന നടത്താനാണ് അനുമതി. അനധികൃത രീതി അവലംബിച്ച് ഇളംമാങ്ങകൾ പഴുപ്പിക്കുന്നവർക്കെതിരേ കർശന നടപടി പഞ്ചായത്ത് സ്വീകരിക്കും. സി. നിജിലേഷ്, പ്രസിഡന്റ്, കുറ്റ്യാട്ടൂർ പഞ്ചായത്ത്. വരുമാനമാർഗം :വേനൽക്കാലത്ത് നാട്ടിലെ കുടുംബങ്ങൾക്കുള്ള വരുമാനമാണ് മാങ്ങവില്പന. ഇപ്പോൾ സീസണായതോടെ വിലയിൽ അല്പം കുറവ് വന്നിട്ടുണ്ട്. എം.കെ. വനജ, വെള്ളുവയൽ Published: 19 Mar 2026, 03:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തേനൂറും കുറ്റ്യാട്ടൂർ മാങ്ങ വിപണിയിലെത്തി — Mathrubhumi | B… | Boolokam