കൊട്ടാരക്കര :പള്ളിക്കൽ പ്ലാമൂട്ടിൽ റംസാൻപുണ്യം നാട്ടുകാർക്ക് ജീവജലമാകും. പ്ലാമൂട് മുസ്‌ലിം അസോസിയേഷനും കേരള കുവൈത്ത് മുസ്‌ലിം അസോസിയേഷനും ചേർന്ന് നോമ്പുകാലത്ത് നാട്ടുകാരുടെ കുടിവെള്ളക്ഷാമം അകറ്റാൻ ഒരു കുഴൽക്കിണർ നിർമിച്ചു. To advertise here, ആലുംചേരി തൈക്കാവ് പള്ളിയിൽ നിർമിച്ച കുഴൽക്കിണറിന്റെ പൈപ്പ് പള്ളിമതിലിനു പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. പൊതു ടാപ്പിലെന്നപോലെ ആവശ്യമുള്ള ആർക്കും യഥേഷ്ടം വെള്ളമെടുക്കാം. വേനൽക്കാലത്ത് നാട്ടിലുണ്ടാകുന്ന കുടിവെള്ളക്ഷാമം മുൻകൂട്ടി കണ്ടാണ് റംസാൻകാലത്തുതന്നെ ഇവർ കിണർ നിർമിച്ചത്. പള്ളിയിലെ ആവശ്യത്തിനു വെള്ളം ലഭിക്കുന്ന കിണർ വേറെയുണ്ട്. നാട്ടുകാർക്ക് ഏതുസമയത്തും വെള്ളം എടുക്കുന്നതിനുവേണ്ടിയാണ് മതിലിനു പുറത്ത് ടാപ്പ് സ്ഥാപിച്ചിരിക്കുന്നത്. കുറച്ചകലേക്ക് വെള്ളമെടുക്കുന്നതിനുള്ള ഹോസും സ്ഥാപിക്കുമെന്ന് ഭാരവാഹികൾ പറയുന്നു. പ്ലാമൂട് മുസ്‌ലിം ജമാഅത്ത് ഇമാം മുഹമ്മദ് ഷാഫി അഹ്‌സനി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് സുബൈർ മൗലവി, പ്ലാമൂട് മുസ്‌ലിം അസോസിയേഷൻ ഭാരവാഹികളായ ഷിബു, നഹാസ്, ഹുസൈൻ, അൽത്താഫ്, സഖരി, അഫ്‌സൽ, സുഹൈൽ എന്നിവർ പങ്കെടുത്തു. Published: 17 Mar 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തൈക്കാവ് പള്ളിയിലൊരു കിണർഒരുക്കി; നാട്ടുകാർക്കു കുടിവെള്ളം
M
MathrubhumiSource Link
about 2 months ago