തൈക്കൂടം ചർച്ച് റോഡിൽ യാത്ര കഠിനം തന്നെ...

തൈക്കൂടം ചർച്ച് റോഡിൽ യാത്ര കഠിനം തന്നെ...

M
MathrubhumiSource Link
തൈക്കൂടം : കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി ചർച്ച് റോഡ് പൊളിച്ചിട്ടിട്ട് ഒരുമാസക്കാലമായി. മാർച്ച് ഏഴാം തീയതി പണി പൂർത്തിയാക്കി റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ ഇതുവരെ റോഡ് ശരിയാക്കിയിട്ടില്ല. To advertise here, റോഡിന് ഇരുവശവും താമസിക്കുന്ന വീട്ടുകാരും സ്ഥാപനങ്ങളിലെ ജീവനക്കാരും തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് ഈ റോഡുവഴി കടന്നുപോകുന്ന വാഹന യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. ഇതിനെതിരേ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ കടവന്ത്ര വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു. പരിസരവാസികൾക്ക് ജീവിക്കാൻ പറ്റാതായി ഒന്നരമാസമായി ഈ ചർച്ച് റോഡ് വെട്ടിപ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതായിട്ട്. പൊടിപടലങ്ങൾമൂലം ഞങ്ങൾ പരിസരവാസികൾക്ക് ഇവിടെ ജീവിക്കാൻ പറ്റാതായി, ഞങ്ങളുടെ വണ്ടികൾപോലും നിരത്തിലിറക്കാൻ പറ്റാതായി. ഈ പൈപ്പിടൽകൊണ്ട് ഞങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എൽജു ആന്റണി, തൈക്കൂടം സെയ്ന്റ് റാഫേൽ ചർച്ച് കേന്ദ്രസമിതി ലീഡർ സമരം തുടങ്ങും മാസങ്ങളായി തൈക്കൂടം ചർച്ച് റോഡ് സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. തൈക്കൂടം പള്ളിയിലേക്കും മറ്റും സമീപപ്രദേശങ്ങളിലേക്കും ചർച്ച് റോഡാണ് ജനങ്ങൾ ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. ഈവരുന്ന വിശുദ്ധ വാരത്തിലേക്ക് ഒട്ടനവധി ആളുകൾ പള്ളിയിലേക്ക് എത്തിച്ചേരേണ്ട ഏക റോഡാണ് ചർച്ച് റോഡ്. ഇതുവഴി എത്രയും പെട്ടെന്ന് സഞ്ചരിക്കുവാനുള്ള നടപടി ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു. അനാസ്ഥ തുടർന്നാൽ നിരവധി സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നറിയിക്കുന്നു. ബേബി കൊച്ചുവീട്ടിൽ, അൽമായ കോഡിനേറ്റർ, സെയ്ന്റ് റാഫേൽ ചർച്ച്, തൈക്കൂടം കാൽനടപോലും സാധ്യമല്ല കാൽനടയായിപ്പോലും നടക്കാൻ വയ്യാത്തവിധം റോഡിൽ ആകെ കുണ്ടുംകുഴിയുമാണ്. നിരവധി കാൽനടക്കാരും ഇരുചക്രവാഹന യാത്രക്കാരും വീണ് പരിക്കേൽക്കുന്നുണ്ട്. കൂടാതെ രൂക്ഷമായ പൊടിശല്യവുമുണ്ട്. ദിവസേന പള്ളിയിലേക്കും പരിപാടികൾക്കുമായി ഹാളുകളിലേക്കും വരുന്നവരും സെയ്ന്റ് അഗസ്റ്റിൻസ് യു.പി. സ്കൂളിലെ കുട്ടികളും ഇതുമൂലം ഏറെ ക്ലേശിക്കുന്നു. ഗതാഗതക്കുരുക്കും ഇവിടെ രൂക്ഷമാണ്. എല്ലാവിധത്തിലും തൈക്കൂടം നിവാസികളുടെ ജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. ഈ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണേണ്ടതാണ് സോഫി റാഫേൽ, കേന്ദ്ര സമിതി കുടുംബപ്രേഷിത റോഡിന്റെ അവസ്ഥ വളരെ മോശം റോഡിലൂടെ നടക്കാൻ സാധിക്കുന്നില്ല. പൊടിശല്യംമൂലം വീടിന്റെ ജനലുകളും വാതിലുകളും തുറക്കാൻപറ്റാത്ത അവസ്ഥയാണ്. തുണികൾ അലക്കി ഉണക്കാനിടാൻ പറ്റുന്നില്ല. എല്ലാവർക്കും അലർജിപ്രശ്നങ്ങളും ശ്വാസംമുട്ടലും അനുഭവപ്പെടുന്നു. വീടിനകത്തും പുറത്തും ഒരുപോലെ പൊടിയാണ്. വാഹനങ്ങൾ പുറത്തേക്ക് ഇറക്കാൻ സാധിക്കുന്നില്ല. ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതും പതിവുകാഴ്ചയാണ്. എത്രയും പെട്ടെന്ന് റോഡ് ശരിയാക്കിയില്ലെങ്കിൽ എല്ലാവർക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കും സ്മിതിസുമൻ, എ.ഡി.എസ്. സെക്രട്ടറി ആൻഡ് സി.ഡി.എസ്. എക്സിക്യുട്ടീവ് ശക്തമായി പ്രതികരിക്കും ചർച്ച്‌ റോഡിലെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. അവിടത്തെ പണി തുടങ്ങുന്നതിനു മുന്നോടിയായി അധികൃതുടെ യോഗം വിളിച്ചുചേർത്തതു തന്നെ പരസ്പരധാരണയോടുകൂടി സുഗമമായി കാര്യങ്ങൾ മുന്നോട്ടുപോകണമെന്ന ലക്ഷ്യത്തോടെയായിരുന്നു. വർക്ക് സമയബന്ധിതമായി പൂർത്തീകരിക്കാതെവന്നപ്പോഴാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് വാട്ടർ അതോറിറ്റി ഓഫീസിനെ സമീപിച്ചത്. ''ചുവപ്പുനാടയിൽ കുരുങ്ങി'' ഈ വർക്ക് നീട്ടിക്കൊണ്ടുപോകാനോ ഗുണനിലവാരം ഇല്ലാതെ ചെയ്തുതീർക്കാനോ ശ്രമിച്ചാൽ ശക്തമായി പ്രതികരികരിക്കും. എം.എസ്. ജയമോഹൻ, സെക്രട്ടറി, തൈക്കൂടം സൗത്ത് റെസിഡൻസ് അസോസിയേഷൻ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൈക്കൂടം ചർച്ച് റോഡിൽ യാത്ര കഠിനം തന്നെ... — Mathrubhumi |… | Boolokam