തൊടുപുഴ ഡിവൈൻ മേഴ്‌സി ഷ്റൈനിൽകൺവെൻഷൻ ആരംഭിച്ചു

തൊടുപുഴ ഡിവൈൻ മേഴ്‌സി ഷ്റൈനിൽകൺവെൻഷൻ ആരംഭിച്ചു

M
MathrubhumiSource Link
തൊടുപുഴ : ഡിവൈൻ മേഴ്‌സി ഷ്റൈൻ നഗറിൽ ദൈവകരുണാനുഭവ കൺവെൻഷന് തുടക്കമായി. To advertise here, കോതമംഗലം രൂപത ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത വചനപ്രഘോഷകൻ സേവ്യർ ഖാൻ വട്ടായിലാണ് തുടർന്ന് കൺവെൻഷൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. വെള്ളിയാഴ്ച കൺവെൻഷൻ സമാപിക്കും. വ്യാഴം,വെള്ളി ദിവസങ്ങളിൽ വൈകീട്ട് നാലിന് ജപമാലയോടെ ആരംഭിച്ച് കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയോട് കൂടി ഒന്പതിന് സമാപിക്കും. ഈ ദിവസങ്ങളിൽ രാവിലെ 8.30 മുതൽ നാലുവരെ സ്പിരിച്ചൽ കൗൺസലിങ്ങും നടക്കും. കൺവെൻഷന് എത്തുന്നവർക്ക് എല്ലാവിധ ക്രമീകരണങ്ങളോടെ വിപുലമായിട്ടുള്ള പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഷ്റൈൻ റെക്ടർ ജോർജ് ചേറ്റൂർ, ജനറൽ കൺവീനർ ഫാ. പോൾ വാലംപാറക്കൽ, ജനറൽ കോഡിനേറ്റർ ഡോ. തോമസ് അബ്രഹാം എന്നിവർ അറിയിച്ചു. Published: 26 Mar 2026, 02:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൊടുപുഴ ഡിവൈൻ മേഴ്‌സി ഷ്റൈനിൽകൺവെൻഷൻ ആരംഭിച്ചു — Mathrubhum… | Boolokam